സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് വ്യത്യസ്തമായ ഒരു വെഡ്ഡിംഗ് കാര്‍ഡ്. പരമ്പരാഗതമായ വിവാഹരീതികളെ നര്‍മ്മത്തില്‍ കലര്‍ത്തി വിമര്‍ശിക്കുന്ന തരത്തില്‍ കൂടിയുള്ളതാണ് ഈ ക്ഷണക്കത്ത്.
വധൂവരന്മാരുടെ അക്കാദമിക അല്ലെങ്കില്‍ പ്രൊഫഷണല്‍ നേട്ടങ്ങളും പോലെയുള്ള പൊതുവായ സ്റ്റീരിയോടൈപ്പുകളെ കാര്‍ഡ് നര്‍മ്മത്തില്‍ ഹൈലൈറ്റ് ചെയ്യുന്നു. ‘വിദ്യാഭ്യാസത്തില്‍ മിടുക്കി’ എന്ന പേരില്‍ അറിയപ്പെടുന്ന വധുവിനെ ‘ശര്‍മ്മ ജി കി ലഡ്കി’ (ശര്‍മ്മ ജിയുടെ മകള്‍) എന്നും വരനെ ബി.ടെക് പൂര്‍ത്തിയാക്കിയെങ്കിലും ഗോപാല്‍ ജി കാ ലഡ്ക’ (ഗോപാല്‍ ജിയുടെ മകന്‍) എന്നും ഇത് പരിചയപ്പെടുത്തുന്നു. മൂന്ന് പുരോഹിതന്മാര്‍ തിരഞ്ഞെടുത്ത ഒരു ‘വിശുദ്ധ ദിനം’ എന്നാണ് വിവാഹ തീയതിയെ തമാശയായി വിശേഷിപ്പിക്കുന്നത്,
അതിഥികള്‍ ആരും സമ്മാനങ്ങള്‍ കൊണ്ടുവരരുതെന്നും തരാനുദ്ദേശിക്കുന്നത് ഗൂഗിള്‍ പേയോ കാശോ ആയി നല്‍കണമെന്നുമാണ് കത്തില്‍ കുറിച്ചിരിക്കുന്നത്. ഞങ്ങള്‍ക്ക് ഇതിനകം 7 ഡിന്നര്‍ സെറ്റുകളും 20 ഫോട്ടോ ഫ്രെയിമുകളും ലഭിച്ചതിനാലാണ് ഇങ്ങനെ പറയുന്നതെന്നും’ ക്ഷണത്തില്‍ പറയുന്നു.
അതോടൊപ്പം 2000 രൂപയുടെ ഭക്ഷണമാണെന്ന് അതിഥികളെ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്. വിവാഹത്തില്‍ നിങ്ങളുടെ സാന്നിധ്യം വളരെ അത്യാവശ്യമാണ്, കാരണം നിങ്ങള്‍ വന്നില്ലെങ്കില്‍ ഭക്ഷണത്തെക്കുറിച്ച് ആരു പരാതിപ്പെടും?’ എന്നാണ് കത്തിലുള്ളത്.
എന്തായാലും എക്‌സില്‍ പങ്കിട്ട പോസ്റ്റ് പെട്ടെന്ന് വൈറലായി, 1.94 ലക്ഷത്തിലധികം വ്യൂസാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത് നേടിയത്. വളരെ സത്യസന്ധമായ ഒരു കത്തെന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്.
Discussion about this post