ചെന്നൈ: നെറ്റ്ഫ്ലിക്സ് വിവാദത്തിൽ നയൻതാരയ്ക്കും വിഗ്നേഷ് ശിവനും എതിരെ രൂക്ഷമായ ആരോപണങ്ങളുമായി ധനുഷ്. മദ്രാസ് ഹൈക്കോടതിയില്‍ നയന്‍താരയ്ക്ക് ഏതിരെ നല്‍കിയ സിവില്‍ക്കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് താരജോഡിക്കെതിരെ ധനുഷ് രംഗത്ത് വന്നിരിക്കുന്നത് .
നാനും റൌഡി താൻ സിനിമ പരാജയപ്പെട്ടത് ഇരുവരുടെയും പ്രണയം കാരണമാണ്.
4 കോടി ബജറ്റിൽ തുടങ്ങിയ സിനിമ നയൻതാരയും വിഗ്നേഷ് തമ്മിലുള്ള പ്രണയം തുടങ്ങിയതോടെ അവതാളത്തിലായി . സെറ്റിൽ ഇരുവരും വൈകി വരുന്നത് പതിവായി. വിഗ്നേഷ് സെറ്റിലെ മറ്റെല്ലാവരെയും അവഗണിച്ച് നയൻതാരയ്ക്ക് പിന്നാലെ കൂടി. നയൻ താര ഉൾപ്പെട്ട രംഗങ്ങൾ വീണ്ടും വീണ്ടും ചിത്രീകരിച്ചു.
ഒട്ടും പ്രൊഫഷണൽ അല്ലാത്ത പെരുമാറ്റം ആയിരുന്നു ഇരുവരുടെയും. ഇതോടു കൂടി നിശ്ചയിച്ച ബജറ്റിൽ ചിത്രം പൂർത്തിയാക്കാൻ കഴിഞ്ഞില്ല .
എന്നാൽ മറ്റൊരു ഗുരുതരമായ വെളിപ്പെടുത്തൽ കൂടെ ധനുഷ് നടത്തിയിട്ടുണ്ട് . ഇരുവരുടെയും വിവാഹ ഡോക്യുമെന്‍ററിക്കായി സിനിമയുടെ ദൃശ്യങ്ങൾ രഹസ്യമായി വിട്ടുനൽകണമെന്ന് വിഘ്‌നേഷ് ആവശ്യപ്പെട്ടു. ധനുഷിന്‍റെ നിർമാണക്കമ്പനി വണ്ടര്‍ബാര്‍ ഡയരക്ടറെ ഫോണിൽ വിളിച്ചാണ് ആവശ്യം ഉന്നയിച്ചത്. ധനുഷ് അറിയാതെ ഒന്നും ചെയ്യാനാകില്ലെന്ന് മറുപടി നൽകിയപ്പോൾ വിഘ്നേഷ് പ്രകോപിതനായി. ആവശ്യം നിരസിച്ചപ്പോള്‍ വിഗ്നേഷ് അസഭ്യം പറഞ്ഞെന്നും ധനുഷ് സത്യവാങ്മൂലത്തില്‍ പറഞ്ഞു.
നാനും റൗഡി താൻ ചിത്രത്തിൻ്റെ അണിയറ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചു പകർപ്പവകാശം ലംഘിച്ചെന്ന് കാണിച്ചാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. നവംബര്‍ 27നാണ് ഡോക്യുമെന്‍ററി തര്‍ക്കത്തില്‍ ധനുഷ്, നയന്‍താരയ്ക്കെതിരെ ഹര്‍ജി നല്‍കിയത്.
Discussion about this post