ഒന്ന് ഇരുത്തി ചിന്തിച്ചാൽ മതി,25കോടിയുടെ സമ്മാനങ്ങൾ സ്വന്തമാക്കാം; നാസയുടെ കിടിലൻ ഓഫർ

Published by
Brave India Desk

ആകാശരഹസ്യങ്ങൾ തേടിയുള്ള യാത്രകൾ മത്സരിച്ച് ഒരുക്കുകയാണ് ഓരോ രാജ്യങ്ങളും. പുതിയ അറിവുകൾ സ്വന്തം രാഷ്ട്രത്തിന്റെ വളർച്ചയ്ക്ക് തന്നെ സഹായകമാകുമെന്ന തിരിച്ചറിവാണ് കോടികൾ ചെലവാക്കിയും ഓരോ പേടകങ്ങൾ ഭൂമിയ്ക്ക് അപ്പുറത്തേക്ക് അയക്കാൻ മനുഷ്യനെ നിർബന്ധിതമാക്കുന്നത്. കാണുന്നത് പോലെ അത്ര എളുപ്പമുള്ളതോ ചെലവ് കുറഞ്ഞതോ അല്ല ഓരോ വിക്ഷേപണങ്ങളും.

ഏകദേശം അര കിലോഗ്രാം ഭാരമുള്ള ഒരു വസ്തു ചന്ദ്രനിലെത്തിച്ച് തിരികെ ഭൂമിയിലേക്കു കൊണ്ടുവരാൻ ഏകദേശം ഒരു ലക്ഷം ഡോളർ(ഏകദേശം 8.44 കോടി രൂപ) ചെലവാകുമെന്നാണ് കണക്കുകൂട്ടൽ. അതുകൊണ്ടുതന്നെ പരമാവധി കുറവു സാധനങ്ങൾ കൊണ്ടുപോകുന്നതും കൊണ്ടുപോകുന്ന ഓരോ ഗ്രാമും പരമാവധി ഉപയോഗിക്കുന്നതും മാലിന്യം കുറയ്ക്കുന്നതുമെല്ലാം പ്രത്യേകം ശ്രദ്ധപുലർത്തുന്ന കാര്യങ്ങളാണ്.

ഇപ്പോഴിതാ ചെലവുചുരുക്കൽ ദൗത്യത്തിന്റെ ഭാഗമായി, ചാന്ദ്ര ദൗത്യങ്ങളിൽ പരമാവധി പുനരുപയോഗം സാധ്യമാക്കുന്നതിനുള്ള മാർഗങ്ങൾ അന്വേഷിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. മികച്ച കണ്ടെത്തലുകൾക്ക് പ്രോത്സാഹനം നൽകാനായി നാസ നീക്കിവെച്ചിരിക്കുന്നത് ചെയ്യുന്നത് 25 കോടി രൂപയാണ് (30 ലക്ഷം ഡോളർ.ഭാവിയിൽ നടക്കാനിടയുള്ള ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് നാസ ഈ നീക്കം നടത്തുന്നത്. ചന്ദ്രനിലും ചൊവ്വയിലും ഉൾപ്പടെ മനുഷ്യന്റെ സ്ഥിര സാന്നിധ്യം ഉറപ്പാക്കുന്ന പദ്ധതികളിലാണ് നാസ.

ലൂണാറിസൈക്കിൽ ചലഞ്ച്

രണ്ട് ട്രാക്കുകളിലായി രാജ്യാന്തര തലത്തിൽ നടത്തുന്ന മത്സരമാണ് ലൂണാറിസൈക്കിൾ ചലഞ്ച്. ഒരു വർഷത്തോളം നീളുന്ന അന്യഗ്രഹ ദൗത്യങ്ങളിലുണ്ടാവുന്ന മാലിന്യങ്ങൾ പരമാവധി പുനരുപയോഗിക്കാനുള്ള മാർഗങ്ങളും ഈ ചലഞ്ച് വഴി തേടുന്നുണ്ട്. ടീമുകളായാണ് ഈ ചലഞ്ചിൽ പങ്കെടുക്കാനാവുക. ഏതെങ്കിലും ഒരു ട്രാക്കിലോ രണ്ടിലും കൂടിയോ പങ്കെടുക്കാനും അവസരമുണ്ട്. അമേരിക്കൻ പൗരന്മാരല്ലാത്തവർക്കും ഈ ടീമുകളുടെ ഭാഗമാകാമെന്നതാണ് പ്രത്യേകത.

മാലിന്യങ്ങൾ പുനരുപയോഗിക്കുകയും കുറക്കുകയും ചെയ്യുന്നതിന് വേണ്ട സംവിധാനങ്ങളുടെ രൂപകൽപനയാണ് ഈ ഘട്ടത്തിൽ നടക്കുക. വിശദമായ ഡിസൈനുകളും പ്രോട്ടോടൈപ്പുകളും നിർമിക്കേണ്ടി വരും. ഭൂമിയിൽ നിന്നും കൊണ്ടുപോവുന്ന ഒരു വസ്തുക്കളും ചന്ദ്രനിൽ ഉപേക്ഷിക്കരുതെന്നും മാലിന്യങ്ങളാണെങ്കിലും അവ തിരികെ ഭൂമിയിലെത്തിക്കണമെന്നും നിബന്ധനയുണ്ട്. ചന്ദ്രന്റെ ഉപരിതലത്തിലെ ഖരമാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനും പുനരുപയോഗിക്കുന്നതിനുമാണ് മുൻതൂക്കം നൽകുക. ടീമുകൾക്ക് ഒന്നോ അതിലധികമോ ആശയങ്ങൾ അവതരിപ്പിക്കാനാകും.

 

Share
Leave a Comment

Recent News