അബുദാബി : വിസയ്ക്കായി ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ. നേരത്തെ ദുബായിലും അബുദാബിയിലും ഈ നിയമം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏറ്റവും പുതിയ ഉത്തരവ് അനുസരിച്ച് യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഇപ്പോൾ നിയമം ബാധകമാക്കിയിരിക്കുകയാണ്.
ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലേക്ക് വിസ എടുക്കുന്നവർക്കും ഇനി ഹെൽത്ത് ഇൻഷുറൻസ് നിർബന്ധം ആയിരിക്കും. യുഎഇയിലെ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് ഈ ഉത്തരവ് പുറത്തുവിട്ടിട്ടുള്ളത്.
2024 ജനുവരി ഒന്നിനു മുൻപ് ലഭിച്ച സാധുവായ വർക്ക് പെർമിറ്റുള്ള ജീവനക്കാർക്ക് ഈ ഉത്തരവ് ബാധകമായിരില്ല. എന്നാൽ റസിഡൻഷ്യൽ വിസ പുതുക്കേണ്ട സമയമാകുമ്പോൾ ഇവർക്കും ഹെൽത്ത് ഇൻഷുറൻസ് എടുക്കേണ്ടത് നിർബന്ധമാകും. എല്ലാ തൊഴിലാളികൾക്കും ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷവും മെച്ചപ്പെട്ട ജീവിതനിലവാരവും ഉറപ്പുവരുത്തുന്നതിനാണ് ഈ നിയമം എന്ന് യുഎഇ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
Discussion about this post