തിരുവനന്തപുരം; കേരള സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രതിഷേധം. സംസ്‌കൃത ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സെമിനാർ ഉദ്ഘാടനത്തിനെത്തിയ ഗവർണർക്കെതിരെയാണ് കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ എസ്എഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ചത്.സെനറ്റ് ഹാളിന് പുറത്ത് മുദ്രാവാക്യം വിളിച്ചുള്ള പ്രതിഷേധം പോലീസുമായുള്ള സംഘർഷത്തിനിടയാക്കി. സെനറ്റ് ഹാളിന്റെ വാതിൽ ചവിട്ടിത്തകർക്കാൻ ശ്രമമുണ്ടായി.
സർവകലാശാല ആസ്ഥാനത്തിനു പുറത്തു സംഘടിച്ച പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഗവർണർ സ്വന്തം നിലയ്ക്ക് സർവകലാശാലകളിൽ നിയമനം നടത്തുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.
സമയത്തിന് ശേഷം പ്രതികരിച്ച ഗവണർ പൊട്ടിത്തെറിച്ചാണ് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്. എസ്എഫ്ഐയ്ക്ക് വിറളി പൂണ്ടെന്നും എന്തുകൊണ്ട് അവരെ അറസ്റ്റ് ചെയ്തില്ലെന്ന് കമ്മീഷണറോട് ചോദിക്കൂവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
Discussion about this post