തിരുവനന്തപുരം : വനംമന്ത്രി എ കെ ശശീന്ദ്രനെതിരെ എൻസിപി സംസ്ഥാന നേതൃത്വം തന്നെ രംഗത്ത്. തോമസ് കെ തോമസിനെ മന്ത്രിയാക്കിയില്ലെങ്കിൽ എൻസിപിക്ക് മന്ത്രിസ്ഥാനമേ വേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പുതിയ നിലപാട്. ഇക്കാര്യം വ്യക്തമാക്കി പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിനെ നേരിൽ കാണാൻ ഒരുങ്ങുകയാണ് കേരള നേതൃത്വം.
എൻസിപിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾക്കായി പി സി ചാക്കോയും തോമസ് കെ തോമസും ബുധനാഴ്ച ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും. പാർട്ടി ദേശീയ അദ്ധ്യക്ഷനെ കൊണ്ട് തന്നെ മുഖ്യമന്ത്രി പിണറായി വിജയനിൽ സമ്മർദ്ദം ചെലുത്താൻ ആണ് സംസ്ഥാന നേതൃത്വത്തിന്റെ ഒരുക്കം.
എന്നാൽ മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ ഇപ്പോഴും പാർട്ടിയാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് എ കെ ശശീന്ദ്രന്റെ നിലപാട്. മന്ത്രിയെ മാറ്റണമെന്ന് പറയേണ്ടത് ഏതാനും വ്യക്തികൾ അല്ല. പാർട്ടി പറഞ്ഞാൽ മന്ത്രിസ്ഥാനം ഒഴിയുമെന്നും എ കെ ശശീന്ദ്രൻ അറിയിച്ചു.
Discussion about this post