ഡല്‍ഹി: ഇന്ത്യയിലെ അതിശക്തനായ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സര്‍വേ. മോദിയ്ക്കു പിന്നിലായി ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയിലെ നൂറ് ശക്തന്മാരെ സംബന്ധിച്ച ഇന്ത്യാ ടുഡേയുടെ സര്‍വേയിലാണ് മോദിയും ഭാഗവതും ആദ്യ സ്ഥാനങ്ങളില്‍ എത്തിയത്.
അസഹിഷ്ണുതാ വിവാദം, ബിഹാറിലെ തോല്‍വി, രോഹിത് വെമുലയുടെ ആത്മഹത്യ, ജെ.എന്‍.യു പ്രതിസന്ധി തുടങ്ങിയ വിവാദക്കൊടുങ്കാറ്റ് അദ്ദേഹത്തിന്റെ ബഹുജനസമ്മതിക്ക് വെല്ലുവിളിയായിട്ടില്ലെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.
മോദി സര്‍ക്കാരില്‍ ആര്.എസ്.എസിനുളള ശക്തമായ സ്വാധീനശക്തിയാണ് ഭാഗവതിനെ കുരുത്തന്മാരില് രണ്ടാമനാക്കുന്നത്. അതേസമയം, മോദി സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതിനൊപ്പം ഹൈന്ദവീയതയുടെ പതാകവാഹകരാണെന്ന ആര്.എസ്.എസിന്റെ പ്രതിച്ഛായ ഭാഗവത് ഉറപ്പുവരുത്തുന്നുണ്ടെന്നും സര്‍വേ അവകാശപ്പെടുന്നു.
കരുത്തരില്‍ മൂന്നാമന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ്. ഷായ്ക്ക് തൊട്ടുപിന്നിലായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ഉണ്ട്. എന്നാല്‍, മകനും പാര്‍ട്ടി ഉപാദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുടെ കരുത്ത് ഒന്‍പതാം സ്ഥാനത്താണ്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് രാഹുലിന് ഒരുപടി മുന്നില്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് അഞ്ചാം സ്ഥാനത്ത്. പി.ഡി.പി ചെയര്മാന് മെഹ്ബൂബ മുഫ്തിയും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.
Discussion about this post