കൊച്ചി: മദ്യത്തെ അനുകൂലിക്കുന്നവരെ തെരഞ്ഞെടുപ്പില്‍ തോല്‍പിക്കണമെന്ന് ലത്തീന്‍ കത്തോലിക്കാ സഭ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം. രാഷ്ട്രീയ പാര്‍ട്ടികളുടെ മദ്യനയം അറിഞ്ഞു വേണം ജനങ്ങള്‍ വോട്ട് ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ ഇടയലേഖനം ഇറക്കുമെന്നും ബിഷപ്പ് സൂസൈപാക്യം പറഞ്ഞു.
മദ്യ നിരോധത്തിലേക്ക് നയിക്കാത്ത മദ്യവര്‍ജനം ഒരിക്കലും വിജയിക്കില്ലെന്നും ബിഷപ്പ് സൂസൈപാക്യം അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ കെ.സി.ബി.സി സംഘടിപ്പിച്ച മദ്യവിരുദ്ധ മഹാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ് സൂസൈപാക്യം.
നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ മദ്യനയം പ്രഖ്യാപിക്കണം. ഇക്കാര്യം പാര്‍ട്ടികളോട് നേരിട്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post