മക്‌ഡൊണാള്‍ഡിലെ സവാളയില്‍ നിന്ന് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത് ലോകമെമ്പാടും ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ മുന്‍ധാരണകളെ തിരുത്തിക്കുറിക്കുന്ന പഠനങ്ങളുമായി എത്തിയിരിക്കുകയാണ് ഗവേഷകര്‍. പഴകിയ മത്സ്യത്തേക്കാളും മാംസത്തെക്കാളും അപകടകാരികളാണ് പച്ചക്കറികളെന്നാണ് അവരുടെ അഭിപ്രായം.
കാരണം പലപ്പോഴും സവാള ഉള്‍പ്പെടെയുള്ള പല പച്ചക്കറിക്കളും കൃത്യമായി വേവിക്കാതെ ഉപയോഗിക്കുന്നു എന്നതാണ്. മാംസവും മത്സ്യവും പാകം ചെയ്യുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. എന്നാല്‍ പച്ചക്കറിക്കള്‍ ഉപയോഗിക്കുന്നതിന് ഈ നിലയില്‍ കൃത്യമായ മാനദണ്ഡങ്ങളൊന്നുമില്ലെന്ന് തന്നെ പറയാം. കൃത്യമായ ശുചീകരണ, പാചക രീതികള്‍ പിന്തുടരേണ്ടതുമുണ്ട്. ശുദ്ധീകരിക്കാത്ത വളം ഉപയോഗിക്കുമ്പോഴും, മലിനമായ വെള്ളത്തില്‍ കഴുകുമ്പോഴും, കൃത്യമായി വേവിക്കാതെ വരുമ്പോഴുമെല്ലാം ഉള്ളി അടക്കമുള്ള പച്ചക്കറികള്‍ അപകടകാരികളാകാന്‍ സാധ്യതയുണ്ട്.
കൂടാതെ മണ്ണില്‍ വളരുന്നതിനാല്‍ കന്നുകാലികളുടെയും മറ്റും വിസ്സര്‍ജനങ്ങളാല്‍ ഇവ മലിനീകരണപ്പെട്ടേക്കാം. അതുകൊണ്ട് തന്നെ പച്ചക്കറികള്‍ കൃത്യമായി വൃത്തിയാക്കേണ്ടത് അനിവാര്യമാണ്.
പച്ചക്കറി കയറ്റി അയക്കുന്നവരെക്കാളും ഇക്കാര്യങ്ങളിലെല്ലാം ശ്രദ്ധ നല്‍ക്കേണ്ടത് ഭക്ഷണം പാകം ചെയ്യുന്നവരാണ്. ഉല്‍പന്നം എത്ര വൃത്തിയാകുന്നുവോ അത്രത്തോളം അപകട സാധ്യതകളും കുറയും. ഉല്‍പന്നങ്ങള്‍ കഴുകി വൃത്തിയാക്കുകയും നന്നായി പരിശോധിക്കുകയും ചെയ്താല്‍ പച്ചക്കറിയില്‍ നിന്നുള്ള ഭക്ഷ്യവിഷബാധ ഒരുപരിധി വരെ നിയന്ത്രിക്കാം.
Discussion about this post