നല്ല ഉള്ളുള്ള കറുകറുത്ത മുടി… അതും നമ്മളെ പേടിപ്പിക്കുന്ന കൊഴിച്ചിൽ ഇല്ലാത്ത മുടിയാണ് എല്ലാവരുടെയും ആഗ്രഹം. ചിലർ ഇങ്ങനെയുള്ള മുടിയാൽ അനുഗ്രഹീതരാണെങ്കിലും മറ്റ് ചിലർക്ക് ആരോഗ്യമുള്ള മുടി സ്വപ്‌നമായി അവശേഷിക്കാറാണ് പതിവ്. മുടിവളരാത്തതിനേക്കാൾ കൂടുതൽ കൊഴിയുന്നതാണ് പലരുടെയും പ്രശ്‌നം. ഇത് കൂടാതെ അകാലനരയും ആകുമ്പോൾ സബാഷ്. ഉള്ള മുടി തലയിൽ അങ്ങനെ ഉണ്ടായാൽ മതി, വേറെ അതിമോഹം ഒന്നും വേണ്ടെന്ന് ആവും പലരും പറയുക.
മുടിയുടെ പ്രശ്‌നം ഗുരുതരമാണെന്ന് തോന്നുകയാണെങ്കിൽ ആരോഗ്യ-പോഷക സംബന്ധമായ പ്രശ്‌നങ്ങൾ ആണെങ്കിൽ ഇതിന് ചികിത്സയോ പരിഹാരമോ കാണണം. പലപ്പോഴും ചില രോഗങ്ങളുടെ ലക്ഷണങ്ങളാവാം ഈ അമിതമുടികൊഴിച്ചിൽ. ഇനി അതല്ല മുടിയ്ക്ക് പരിചരണമാണ് ആവശ്യമെങ്കിൽ അതിനും പരിഹാരമുണ്ട്. വീട്ടുവൈദ്യങ്ങളാണ് ഇതിന് ബെസ്റ്റ്.
ചെമ്പരത്തി
പണ്ട് കാലം മുതൽക്കേ കേശസംരക്ഷണത്തിനായി നമ്മുടെ മുത്തശ്ശിമാർ ഉൾപ്പെടെ ഉപയോഗിച്ച് വുന്ന പൂവ് ആണ് ചെമ്പരത്തി. നല്ല ചുവന്ന നിറത്തിലുള്ള അഞ്ച് ഇതളുകളുള്ള ചെമ്പരത്തിയാണ് മുടിയ്ക്ക് ബെസ്റ്റ്. ഇതിൽ അടങ്ങിയിരിക്കുന്ന ഫ്‌ലേവനോയിഡുകൾ ഹാനികരമായ അൾട്രാവയലറ്റ് രശ്മികൾക്കെതിരെ ഒരു സംരക്ഷണ കവചമായി പ്രവർത്തിക്കുന്നു, കൂടാതെ തലയോട്ടിയെ തണുപ്പിക്കാനും ഇതിന് കഴിയും. ഇത് വരണ്ട തലയോട്ടിയിലെ പ്രശ്‌നങ്ങൾക്ക് ഏറെ ഫലപ്രദമാണ്. മാത്രമല്ല, ഇതിലെ സമൃദ്ധമായ ആന്റിഓക്സിഡന്റുകൾ മുടികൊഴിച്ചിൽ ഫലപ്രദമായി പ്രതിരോധിക്കും.ചെമ്പരത്തിയുടെ ഇലയും പൂക്കളും ഉപയോഗിച്ചുള്ള മാസ്‌ക് മുടിക്ക് വളരെ നല്ലതാണ്. മുടിയുടെ ഭംഗി കൂട്ടാൻ ഇവ അരച്ച് മുടിയിൽ ചേർക്കുന്നത് ഗുണം ചെയ്യും. ചെമ്പരത്തി ഇലകളും പൂക്കളും അരച്ച് അതിലേക്ക് തൈര് ചേർത്ത് നന്നായി യോജിപ്പിച്ച് ഇത് മുടിയിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കുക.
മുല്ലപ്പൂവ്
മുടിയെ അലങ്കരിക്കാൻ മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും മുല്ലപ്പൂവ് നല്ലതാണ്. മുടി കൊഴിച്ചിൽ തടയാനും അകാലനര വരാതിരിക്കാനും മുല്ലപ്പൂവിന്റെ ഗുണങ്ങൾ സഹായിക്കും. മുടിയുടെ ആരോഗ്യത്തിനായി ഒരു ബക്കറ്റ് വെള്ളത്തിൽ മുല്ലപ്പൂവ് ഒരു പിടി ചേർക്കുക. ഇത് തലേദിവസം തന്നെ വെള്ളത്തിൽ ഇട്ട് വയ്ക്കുക. പിറ്റേദിവസം ഇതിൽ മുടി കഴുകുക, ഇത് മുടിയ്ക്ക് തിളക്കം മാത്രമല്ല മുടികൊഴിയുന്നതിനെതിരെ പ്രതിരോധിക്കും.
ചെമ്പരത്തി
മുടിയുടെ ആരോഗ്യം സംരക്ഷിക്കാനായി സഹായിക്കുന്ന മറ്റൊരു പുഷ്പമാണ് ചെമ്പരത്തി. തലയിലെ താരനകറ്റാനും മുടി വളരാനും റോസാപ്പൂവ് സഹായിക്കുന്നു. ഒരു ബക്കറ്റ് വെള്ളത്തിൽ റോസാപ്പൂവ് ഒരു പിടിയോ റോസ് വാട്ടറോ ചേർത്ത് വയ്ക്കുക പിറ്റേന്ന് ഇത് ഉപയോഗിച്ച് മുടി കഴുകുക.
ഇനി ഒരിലയും ഒരുപൂവും ഉപയോഗിച്ചുള്ള സവിശേഷമായ വീട്ടുവൈദ്യം തയ്യാറാക്കിയാലോ.? നാലഞ്ച് ചുവന്ന അഞ്ചിതൾ ചെമ്പരത്തി ഇതളുകളും നാലഞ്ച് പനിക്കൂർക്കയിലയും എടുക്കുക. ഇത് മിക്സിയിൽ ഇട്ട് വല്ലാതെ അരയാതെ അരച്ചെടുക്കുക. ഇടത്തരം രീതിയിൽ അരച്ചാൽ മതിയാകും. ഇത് പിന്നീട് വെളിച്ചെണ്ണയിൽ ഇട്ട് ചെറുതീയിൽ തിളപ്പിച്ചെടുക്കാം. ഇത് ഊറ്റിയെടുത്ത് ഉപയോഗിക്കുക. പ്രകൃതിദത്തമായി മുടി നരയ്ക്കുന്നതിന് എതിരെ ഉപയോഗിക്കുന്ന ഒന്നാണ് പനിക്കൂർക്കയില. ശിരോചർമ്മത്തെ ബാധിക്കുന്ന പല പ്രശ്‌നങ്ങൾക്കും ഇത് പരിഹാരിയാണ്. ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമായ വെളിച്ചെണ്ണയും കൂടെ ചെമ്പരത്തിയും ചേരുമ്പോൾ മുടിയ്ക്ക് ഊർജ്ജം ലഭിക്കുന്നു.
#hair growth flower #hairgrowth #flower #homeremedies # hairfall
Discussion about this post