ചെന്നൈ : ചെന്നൈ അണ്ണാ സർവകാലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനിയെ അതിക്രൂരമായി ബാലത്സംഗം ചെയ്തു. ഇന്ന് പുലർച്ചെയാണ് സംഭവം. കൂടെ ഉണ്ടായ സീനിയർ സുഹൃത്തിനെ മർദിച്ച് വിഴ്ത്തിയ ശേഷം വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
പെൺകുട്ടിയും ആൺസുഹൃത്തും കൂടി സമീപത്തുള്ള പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങി. ശേഷം ഇരുവരും ക്യാമ്പസിന്റെ ഒരു വശത്തുള്ള പ്രദേശത്ത് ഒരുമിച്ച് ഇരിക്കുകയായിരുന്നു. ഈ സമയത്ത് അങ്ങോട്ട് വന്ന രണ്ട് പേർ, ആൺസുഹൃത്തിനെ മർദിച്ച് കീഴ്പ്പെടുത്തി . ശേഷം പെൺകുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ ചിത്രങ്ങളും ഇവർ പകർത്തി.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു . സിസിടിവി ഉൾപ്പെടെ പരിശോധിച്ച് നവരികയാണ് . സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
Discussion about this post