ലണ്ടൻ സ്പോർട്സ് ഷൂ ധരിച്ച് ഓഫീസിലെത്തിയ ജീവനക്കാരിയെ പുറത്താക്കിയതിന് കമ്പനിക്ക് നൽകേണ്ടി വന്നത് ലക്ഷങ്ങൾ. 30,000 പൗണ്ട് (32,20,818 രൂപ) രൂപയാണ് ലണ്ടനിലെ മാക്‌സിമസ് യുകെ സർവീസസിന് നല്‍കേണ്ടി വന്നത്. എലിസബത്ത് ബെനാസിക്കാണ് ഈ ഭാഗ്യമുണ്ടായിരിക്കുന്നത്.
2022 ൽ ഈ കമ്പനിയില്‍ ജോലി ചെയ്യുമ്പോൾ 18 വയസായിരുന്നു യുവതിയുടെ പ്രായം. കമ്പനിയ്ക്ക് ഒരു കൃത്യമായ ഒരു ഡ്രസ് കോഡ് ഉണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സഹപ്രവർത്തകർ മറ്റ് തരത്തിലുള്ള ഷൂകൾ ധരിച്ചിരുന്നുവെന്നും യുവതി പറയുന്നു. ഷൂ കാരണം തന്നെ മാറ്റി നിർത്തിയെന്നു കാട്ടി എലിസബത്ത് സൗത്ത് ലണ്ടനിലെ ക്രോയ്‌ഡോണിലെ എംപ്ലോയ്‌മെൻ്റ് ട്രിബ്യൂണലിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വിധിയിലാണ് നടപടി.
അതേ സമയം എലിസബത്ത് ചെറിയ കുട്ടികളെപ്പോലെയാണ് പെരുമാറുന്നതെന്നും, ജോലിക്ക് തക്ക പക്വതയോ പ്രായമോ ഇല്ലെന്നുമായിരുന്നു കമ്പനിയുടെ വിശദീകരണം.
Discussion about this post