വിമാന അപകടത്തിൽ 29 യാത്രക്കാർ മരിച്ചു. തായ്‌ലാൻഡിൽ നിന്നും മടങ്ങിയ ജെജു എയർലൈൻസിന്റെ വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തകർന്നത്. ദക്ഷിണ കൊറിയയിലെ മൂവാ വിമാനത്താവളത്തിലാണ് സംഭവം.
ആകെ 181 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അതിൽ 29 യാത്രക്കാർ മരിച്ചു എന്നാണ് റിപ്പോർട്ട്. അപകടത്തിന് കാരണം പക്ഷി ഇടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഒട്ടേറെ പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് വിവരം. പ്രാദേശിക സമയം രാവിലെ 9 മണിക്ക് ആയിരുന്നു അപകടം സംഭവിച്ചത്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post