[spacer color=”264C84″ icon=”fa-comments”]
താങ്കളുടെ ചാനല്‍ ചര്‍ച്ചയില്‍ ചോദിച്ചു കൊണ്ടെയിരുന്നത് മഹിഷാസുര ദിനം ആചരിക്കുന്നത് നിങ്ങളെങ്ങനെ രാജ്യദ്രോഹമായി കരുതും എന്ന് മാത്രമാണ്. ഇതിനു മറുപടിയായി ദുര്‍ഗ്ഗയെ സെക്സ് വര്‍ക്കര്‍ എന്ന വിശേഷിപ്പിച്ചതിനെ കുറിച്ച് പറയുമ്പോള്‍ അതിനെ കൂടി പരോക്ഷമായി ഉള്‍പ്പെടുത്തി അതവരുടെ വിശ്വാസം എന്ന് വിലയിരുത്തുകയാണ് താങ്കള്‍ ചെയ്തത്.
[spacer color=”264C84″ icon=”fa-comments”]
പ്രിയപ്പെട്ട സിന്ധു സൂര്യകുമാര്‍ നിങ്ങള്‍ ഒരു കമ്മിയാണോ… കൊങ്കിയാണോ..സംഘിയാണോ എന്നതൊന്നുമില്ല ഇവിടുത്തെ വിഷയം..നിങ്ങളെന്തിന് ഇങ്ങനെ പക്ഷ പാതിയാകുന്നു ചാനല്‍ വാര്‍ത്താ അവതരണത്തില്‍ എന്നതാണ് ഒരു പ്രേക്ഷകനെന്ന നിലയില്‍ എന്റെ ചോദ്യം. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍..വധഭീഷണി മുഴക്കല്‍…കേസ്..താങ്കളുടെ ഇതുമായി ബന്ധപ്പെട്ട് വന്ന ഇന്റര്‍വ്യു ഇതെല്ലാം വായിച്ചും കണ്ടും മാത്രം എഴുതുന്നതാണ് ഈ കുറിപ്പ്
( – താങ്കളുടെയും മറ്റും മോദി വിരുദ്ധതയുടെ പേരില്‍ ബിജെപി നടത്തിയ ചാനല്‍ ബഹിഷ്ക്കരണവും, ചര്‍ച്ചകളിലും, കവര്‍ സ്റ്റോറി എന്ന പേരില്‍ താങ്കള്‍ നടത്തുന്ന പരിപാടിയും തുടരുന്ന കേന്ദ്ര സര്‍ക്കാരിനെതിരായ മനപൂര്‍വ്വമുള്ള ആക്രമണസ്വഭാവവും [ അങ്ങനെ പറയാനുള്ള അഭിപ്രായ സ്വതന്ത്ര്യം വകവച്ചു തരുമെന്ന് വിചാരിക്കുന്നു ] നിരന്തരം കണ്ടുള്ള അസഹിഷ്ണുത കൊണ്ടല്ല – )
ജെഎന്‍യു സര്‍വ്വകലാശാലയില്‍ നടക്കുന്നത് ഇതൊക്കെയാണ്…ഇന്ത്യയിലെ മറ്റ് സര്‍വ്വകലാശാലയില്‍ നടക്കുന്നത് എന്തൊക്കെ എന്ന് പറഞ്ഞ കൂട്ടത്തിലാണ്, കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി മഹിഷാസുരദിനം ആചരിക്കുന്നതിനെ് കുറിച്ച് പറഞ്ഞത്. മഹിഷാസുര ദിനം ആചരിക്കുന്നത് രാജ്യദ്രോഹമാണ് എന്ന് തന്റെ ചര്‍ച്ചയ്ക്കിടയില്‍ എവിടെയും അവര്‍ പറഞ്ഞതായി കേട്ടില്ല..പക്ഷേ ദുര്‍ഗ്ഗയെ സെക്സ് വര്‍ക്കര്‍ എന്ന ലഘുലേഖയില്‍ പ്രചരിപ്പിക്കുന്നതില്‍ അവര്‍ക്കുള്ള രോഷം അവര്‍ പങ്കുവച്ചു…പക്ഷേ താങ്കളുടെ ചാനല്‍ ചര്‍ച്ചയില്‍ ചോദിച്ചു കൊണ്ടെയിരുന്നത് മഹിഷാസുര ദിനം ആചരിക്കുന്നത് നിങ്ങളെങ്ങനെ രാജ്യദ്രോഹമായി കരുതും എന്ന് മാത്രമാണ്. ഇതിനു മറുപടിയായി ദുര്‍ഗ്ഗയെ സെക്സ് വര്‍ക്കര്‍ എന്ന വിശേഷിപ്പിച്ചതിനെ കുറിച്ച് പറയുമ്പോള്‍ അതിനെ കൂടി പരോക്ഷമായി ഉള്‍പ്പെടുത്തി അതവരുടെ വിശ്വാസം എന്ന് വിലയിരുത്തുകയാണ് താങ്കള്‍ ചെയ്തത്. ചര്‍ച്ച കാണുന്ന ആര്‍ക്കും ദുര്‍ഗ്ഗയെ സെക്സ് വര്‍ക്കര്‍ എന്ന വിശേഷിപ്പിച്ചത് കുഴപ്പമില്ല എന്ന നിലപാടാണ് താങ്കള്‍ സ്വീകരിച്ചത് എന്ന് വ്യക്തമാകും. അങ്ങനെ അല്ല എന്ന സമര്‍ത്ഥിക്കാന്‍ താങ്കള്‍ക്ക് കഴിയുമോ, താങ്കളത് ചെയ്യുമോ എന്നൊന്നും എനിക്കറിയില്ല..പക്ഷേയൊരു ദുര്‍ഗ്ഗ ഭക്തന് കൂടിയായ എനിക്ക് തോന്നിയത് അങ്ങനെയാണ്. താങ്കളെ ഇപ്പോള്‍ ഫോണിലൂടെ വിളിച്ച് പ്രതിഷേധം നടത്തിയവരെ പോലെ അല്ലാത്തതിനാല്‍ എന്റെ ഈ അഭിപ്രായം ഞാന്‍ ഇവിടെ കുറിക്കുകയാണ്.
ന്യൂസ് അവര്‍ ചര്‍ച്ച അന്ന് കാണുന്ന ഓരോരുത്തര്‍ക്കും തോന്നാവുന്ന ഒരു കാര്യമുണ്ട്. ചര്‍ച്ചയില്‍ താങ്കളുടെ പക്ഷം ബിജെപിക്കും ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി പ്രതിനിധി വി.വി രാജേഷിനും എതിരായിരുന്നുവെന്ന്. ഓരോ ഘട്ടത്തിലും നിങ്ങളത് തെളിയിക്കുകയും, രാജേഷ് അതിനെ എതിര്‍ക്കുകയും ചെയ്യുന്നത് കണ്ടു..അത് ഒരു അവതാരക എന്ന നിലയില്‍ നിങ്ങള്‍ക്കുള്ള സ്വാതന്ത്ര്യമാണ്. അതു പോലെ പ്രേക്ഷകര്‍ക്കുള്ള സ്വാതന്ത്ര്യം വച്ച് ചോദിക്കട്ടെ..നിഷപക്ഷ മാധ്യമധര്‍മ്മം എന്ന് പറയുന്നത് വലിയൊരു നുണയാണ് നിങ്ങളുടെ കാര്യത്തിലെങ്കിലും…..
ചര്‍ച്ച കണ്ടപ്പോള്‍ തോന്നിയ കാര്യങ്ങള്‍-
- മഹിഷാസുര ദിനം ആഘോഷിക്കുന്നത് രാജ്യവിരുദ്ധമാണെന്ന് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു എന്ന മട്ടിലായിരുന്നു ചോദ്യങ്ങളും ധ്വനിയും..മന്ത്രി അങ്ങനെ പറഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം.
- ദുര്‍ഗ്ഗയെ സെക്സ് വര്‍ക്കര്‍ എന്ന വിളിച്ചത് കുറച്ച് കുട്ടികളല്ലേ…എന്ന തലത്തില്‍ നിങ്ങളതിന് വലിയ പ്രാധാന്യമൊന്നും കൊടുക്കാതെ മന്ത്രി ഉയര്‍ത്തി പിടിച്ച ദുര്‍ഗ്ഗയെ ക്യാമ്പസില്‍ നിന്ദിച്ചു എന്ന വിഷയത്തെ അവഗണിച്ചു
- ദുര്‍ഗ്ഗയെ സെക്സ് വര്‍ക്കര്‍ എന്ന വിളിക്കുന്നത് മതനിന്ദയല്ല എന്ന രീതിയിലായിരുന്നു താങ്കളുടെ വാര്‍ത്താ സമീപനം. അതിന് കാരണായി പറഞ്ഞത് ചില വിഭാഗങ്ങള്‍ അങ്ങനെ വിശ്വസിക്കുന്നു, അതിനെ മാനിക്കേണ്ടെ എന്ന രീതിയിലാണ്…
- സ്മൃതി ഇറാനി, ബിജെപി വിരുദ്ധതയോടൊപ്പം ഹിന്ദു വിരുദ്ധതതയും (ഹിന്ദു എന്നത് കൊണ്ട് ഞാനിവിടെ ഉദ്ദേശിച്ചത് ദുര്‍ഗ്ഗയെ ഈശ്വരിയായി കാണുന്ന സങ്കല്പത്തെ കൂടിയാണ്) ഉയര്‍ത്തിപ്പിടിച്ചു നിങ്ങളി ചാനല്‍ ചര്‍ച്ചയിലൂടെ.
‘ചാര്‍ളി ഹെബ്ദോ ‘ – എന്ന വാരിക പ്രവാചകന് മുഹമ്മദിനെതിരായി ഏതോ കാര്‍ട്ടൂണ്‍ വരച്ചു. ആ വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ മുംബൈയിലെ മാധ്യമസ്ഥാപനത്തിന് നേരെ ആക്രമണമുണ്ടായി..താങ്കളുടെ കവര്‍ സ്റ്റോറിയിലെങ്കിലും ചിലര്‍ക്ക് പ്രകോപനമുണ്ടാക്കിയ കാര്‍ട്ടൂണ്‍ കാണിക്കുമെന്ന് കരുതുക വയ്യല്ലോ .അത്തരം വാര്‍ത്തകള്‍ താങ്കളല്ല എല്ലാ ഇന്ത്യന്‍ മാധ്യമങ്ങളും ഒഴിവാക്കി..ചിലരുടെ മതവികാരത്തെ വ്രണപ്പെടുത്തും, കലാപത്തിന് സാധ്യതയുണ്ടാകും. തുടങ്ങിയ കാരണങ്ങള്‍ ഉയര്‍ത്തിയാണ് ആ വാര്‍ത്തയിലെ വിവാദ കാര്‍ട്ടൂണ്‍ കാണിക്കാതിരുന്നത് എന്നാണ് എന്റെ വിശ്വാസം. അത് നല്ലതാണ്. പാര്‍ലമെന്റില്‍ ഉന്നയിച്ച ഒരു ലഘുലേഖ വലിയ ചര്‍ച്ചയാക്കി അതും ഏകപക്ഷീയമായി നടത്തുമ്പോള്‍ ചില പ്രതികരണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടി മനസ്സില്‍ കാണുന്നത് എല്ലാ മാധ്യമങ്ങള്‍ക്കും നന്നാവും. മതവികാരം വ്രണപ്പെടല്‍ ഒരു വിഭാഗത്തിന് മാത്രമുള്ളതല്ല മറ്റ് ചിലര്‍ക്കും ഉണ്ടെന്ന് തെളിയിക്കാന്‍ ചിലര്‍ ഇറങ്ങിയിരിക്കുന്ന കാലഘട്ടത്തില്‍ പ്രത്യേകിച്ചും.
ഇനി വിവാദ ന്യൂസ് അവറിന് ശേഷം നടന്ന കാര്യങ്ങളിലേക്ക് വരാം…ചിലര്‍ താങ്കള്‍ ദുര്‍ഗ്ഗയെ വേശ്യയെന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞുവെന്നും, ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചു കൊണ്ട് വിളിക്കണമെന്നും ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ചു. ഭീഷണി മുഴക്കിയും, അസഭ്യം പറഞ്ഞും നിരവധി കോളുകള്‍ വന്നുവെന്ന് കാണിച്ച് താങ്കള്‍ പോലിസില്‍ പരാതി നല്കി. അഞ്ച് ശ്രീരാമസേന പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുക്കുകയും ചെയതു. പരാതിയില്‍ അന്വേഷണം നടക്കുകയാണ്.
സംഭവിച്ചത് എന്ത് എന്ന് വ്യക്തമാക്കി താങ്കള്‍ ഏഷ്യനെറ്റ് ഓണ്‍ലൈനില്‍ ഒരഭിമുഖവും കൊടുത്തു. അതില്‍ എടുത്തു പറയുന്ന ഒരു കാര്യമുണ്ട്. ആര്‍എസ്എസ് ആണ് ഇതിന് പിന്നില്‍ എന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നുവെന്നാണ് താങ്കള്‍ പറയുന്നത്. അതിന് കാരണമായി പറയുന്നത് ആര്‍എസ്എസ് ഗ്രൂപ്പുകളില്‍ ആണ് ഈ പോസ്റ്റുകള്‍ പ്രചരിക്കുന്നത് എന്നതാണ്. പോലിസ് പിടികൂടിയത് ആര്‍എസ്എസ് കാരയല്ല എന്ന് വാര്‍ത്ത പറയുന്നു. ശ്രീരാമസേന എന്തായാലും ആര്‍എസ്എസ് പരിവാര്‍ സംഘടനയല്ല എന്ന് താങ്കള്‍ക്കറിയാം. മാത്രവുമല്ല പലപ്പോഴും ആര്‍എസ്എസിന് എതിരായി രംഗത്തെത്തിയിട്ടുള്ള സംഘടനയാണ്. അവര്‍ ഗ്രൂപ്പിലും മറ്റുമിട്ട പോസ്റ്റ് പ്രചരിച്ചു എന്നത് കൊണ്ട് മാത്രം എല്ലാം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാനാവുമോ എന്നറിയില്ല. താങ്കളുടെ നിഷ്പക്ഷ നിലപാടും സമീപനവും മൂലം വാര്ത്താഅവതരണത്തിന്റെ പേരില്‍ എതിര്‍പ്പ് നേരിടേണ്ടി വരുന്നത് സംഘപരിവാറില്‍ നിന്ന് മാത്രമാവണമെന്നില്ലല്ലോ..ല്ലേ..? അവസരം ചിലപ്പോഴെങ്കിലും മറ്റുള്ളവര്‍ ചൂഷണം ചെയ്യാനുള്ള സാധ്യതയും തള്ളികളയാനാവുമോ…? കൗതുകത്തിന് വേണ്ടിയും, ഇത്തരം വാര്‍ത്തകള്‍ ചിലര്‍ പ്രചരിപ്പിക്കാറുണ്ട്.. അതില്‍ ആര്‍എസ്എസ് അല്ലാത്ത ദുര്‍ഗ്ഗ ഭക്തരും ഉണ്ടാകാം. എല്ലാ ദുര്‍ഗ്ഗ ഭക്തരും ഹിന്ദുക്കളും സംഘപരിവാര്‍ തന്നെ എന്ന് സിന്ധു സൂര്യകുമാര്‍ വിശ്വസിക്കുന്നുണ്ടോ എന്നറിയില്ല. വാര്‍ത്തയിലുള്ള പ്രതിഷേധം കിട്ടിയ നമ്പറില്‍ വിളിച്ച് മാധ്യമപ്രവര്‍ത്തകയോട് നേരിട്ട് പറയുന്നതില്‍ നിയമലംഘനമില്ല എന്നാണെന്റെ വിശ്വാസം. ഇങ്ങനെ വിളിച്ചവരുടെ കൂട്ടത്തില്‍ ആര്‍എസ്എസുകാരും ചിലപ്പോള്‍ കോണ്‍ഗ്രസുകാരും ശിവസേനക്കാരും ഉണ്ടായേക്കാമെന്ന് തന്നെയാണ് ഞാനും കരുതുന്നത്. (വധഭീഷണി മുഴക്കുകയും, അസഭ്യം പറയുന്നതും നിയമലംഘനം തന്നെ)എന്തായാലും സംഭവത്തിന് പിന്നില്‍ തങ്ങളല്ലെന്ന് ആര്‍എസ്എസ് നിഷേധിക്കും വരെ അങ്ങനെ തന്നെ വിശ്വാസിക്കാന്‍ പോവുകയാണ് താങ്കള്‍. നടക്കട്ടെ…
എന്തായാലും സംഘപരിവാറും, ഏഷ്യനെറ്റ് ചാനലും തമ്മിലുള്ള നേര്‍ക്ക് നേര് യുദ്ധമായി സംഭവം മാറിക്കഴിഞ്ഞു. അരുവിക്കര തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വിരുദ്ധതയാണ് ഏഷ്യാനെറ്റിന് എന്ന പരാതിയുമായി ബിജെപി ചാനല്‍ ബഹിഷ്ക്കരണം നടത്തിയിരുന്നു. അന്നും ആ ബഹിഷ്ക്കരണത്തിനിടയാക്കിയ സംഭവത്തില്‍ താങ്കളുടെ സംഭാവന വലുതായിരുന്നു. വീണ്ടും അത്തരമൊരു സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് തോന്നുന്നു ! . ബിജെപി എംപിയുടെ ഉടമസ്ഥതയിലുള്ള ചാനലിന്റെ ബിജെപി വിരുദ്ധത ഇനിയും ചര്‍ച്ചയാകുമെന്നും കരുതാം.
[spacer color=”841010″ icon=”fa-envelope-o”]
സിന്ധു സൂര്യകുമാര്‍ ഒന്ന് പറയട്ടെ….
താങ്കള്‍ ബിജെപി വിരുദ്ധയായിക്കോളു.. മോദി വിരുദ്ധതയില്‍ അഭിമാനിച്ചോളു … അല്പം കൂടി കടന്ന് ചില കമ്മ്യൂണിസ്റ്റുകളെ പോലെ ഹിന്ദു വിരുദ്ധയുമായികൊള്ളു ..പക്ഷേ ഇങ്ങനെ ഏകപക്ഷീയ നിലപാടുകളുമായി വാര്‍ത്താ അവതരണ കസേരയിലിരിക്കരുത് …. ചര്‍ച്ചകളെ വളച്ചൊടിക്കരുത് … ഹിന്ദു ദൈവങ്ങളെ അപഹസിക്കുന്നത് ആവിഷ്ക്കാര സ്വാതന്ത്ര്യമായി ഉദ്ഘോഷിച്ചു കൊള്ളു പക്ഷേ അവരുടെ വികാരത്തിന് കൂടി അല്പം പരിഗണന നല്‍കണം …… ഒരു പ്രേക്ഷകന്റെ വിനീതമായ പ്രതികരണം മാത്രമാണിത് …..
[spacer color=”841010″ icon=”fa-envelope-o”]
ചാനല്‍ ചര്‍ച്ചയുടെ വീഡിയൊ കാണുക-
Discussion about this post