ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ്, മണിപ്പൂരിൽ നടന്ന കാര്യങ്ങൾക്ക് മാപ്പ് പറഞ്ഞു കൊണ്ട് മുഖ്യമന്ത്രി ബിരേൻ സിംഗ് രംഗത്ത് വന്നത്. കഴിഞ്ഞ വർഷം മെയ് മുതൽ സംസ്ഥാനത്തെ വിഴുങ്ങിയ അക്രമണങ്ങളിലാണ് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും മാപ്പ് പറയുകയും ചെയ്തത് . എന്നാൽ, അക്രമം നടന്ന സംസ്ഥാനം പ്രധാനമന്ത്രി സന്ദർശിക്കുമോ എന്ന് ചോദിച്ച് കോൺഗ്രസ് വിമർശനവുമായി മുന്നോട്ട് വന്നിരുന്നു. എന്നാൽ കോൺഗ്രസ് മുൻകാലങ്ങളിൽ വരുത്തിയ വലിയ വീഴ്ചകൾ എങ്ങനെയാണു മണിപ്പൂരിനെ തകർത്തത് എന്ന് തുറന്നടിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.
മുൻ കോൺഗ്രസ് സർക്കാരുകൾ എടുത്ത തെറ്റായ തീരുമാനങ്ങളുടെ അനന്തരഫലമാണ് വടക്കുകിഴക്കൻ സംസ്ഥാനത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് എക്‌സിൻ്റെ വിശദമായ പോസ്റ്റിൽ പറഞ്ഞു. മണിപ്പൂരിലെ ബർമീസ് അഭയാർഥികളെ ആവർത്തിച്ച് സ്ഥിരതാമസമാക്കിയതും ധാർമ്മിക സംഘട്ടനത്തിന് പിന്നിലെ പ്രധാന കാരണമായി എസ് ഒ ഒ ഉടമ്പടിയും അദ്ദേഹം ഉയർത്തിക്കാട്ടി.
ചിദംബരം ആഭ്യന്തര മന്ത്രി ആയിരുന്ന കാലത്ത് മണിപ്പൂരിൽ ബർമീസ് അഭയാർത്ഥികളെ നിരന്തരം കുടിയിരുത്തിയത്. മ്യാൻമർ ആസ്ഥാനമായുള്ള തീവ്രവാദികളുമായി സംസ്ഥാനം SoO ഉടമ്പടി ഒപ്പിട്ടത്. പോലുള്ള കോൺഗ്രസിൻ്റെ മുൻകാല പാപങ്ങൾ കാരണമാണ് മണിപ്പൂർ ഇന്നത്തെ അവസ്ഥയിലായത്. ബീരേന് സിംഗ് പറഞ്ഞു.
എസ് ഒ ഒ ഉടമ്പടി പ്രകാരം, കലാപകാരികൾ നിയുക്ത ക്യാമ്പുകളിൽ കഴിയണം. അവരുടെ ആയുധങ്ങൾ പൂട്ടിയ സംഭരണിയിൽ സൂക്ഷിക്കുകയും നിരന്തരം നിരീക്ഷിക്കുകയും വേണം. എസ് ഒ ഒ കരാറിൻ്റെ ഭാഗമായ കലാപകാരികൾക്ക് അവരുടെ പുനരധിവാസത്തിനായി പ്രതിമാസം 6,000 രൂപ സ്റ്റൈപ്പൻഡും ലഭിക്കും
Discussion about this post