താമസിക്കാനെന്ന് പറഞ്ഞ് വാടകയ്ക്ക് ഫ്‌ലാറ്റ് എടുത്ത് അതിനുള്ളില്‍ കോഴിഫാം നടത്തിയ വാടകക്കാരനെതിരെ പരാതിയുമായി വീട്ടുടമ. ചൈനയിലെ ഷാങ്ഹായിലെ ഒരു വീട്ടുടമയാണ് പരാതിയുമായി രംഗത്തെത്തിയത്. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. കഴിഞ്ഞ മാസം അവസാനം വാടകയ്ക്ക് നല്‍കിയ തന്റെ വീട് പരിശോധിക്കാനായി എത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഈ കാഴ്ച കണ്ടത്.
വാടകയ്ക്ക് നല്‍കിയ വീട് അദ്ദേഹം രണ്ട് വര്‍ഷമായി സന്ദര്‍ശിച്ചിരുന്നില്ല. വീടിന്റെ സിറ്റിംഗ് റൂം മുഴുവന്‍ കോഴികളെ കൊണ്ട് നിറഞ്ഞിരുന്നു. അവയുടെ തൂവലും കാഷ്ടവും മുറിയിലാകെ നിറഞ്ഞ് കിടന്നു. കടുത്ത ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയാലായിരുന്നു വീടെന്നും ഇദ്ദേഹം പറയുന്നു.
വീടിന്റെ തറയും ഭിത്തിയും കോഴിയുടെ വിസര്‍ജ്യം വീണ് പൂര്‍ണ്ണമായും നശിച്ചു പോയെന്നും മേലില്‍ ആ വീട്ടില്‍ ആര്‍ക്കും താമസിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വീട് പൂര്‍ണമായി നവീകരിച്ചാല്‍ അല്ലാതെ ഇനിയത് ആര്‍ക്കും ഉപയോഗിക്കാന്‍ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീട്ടില്‍ നിന്നും കടുത്ത രീതിയില്‍ ദുര്‍ഗന്ധം വമിച്ചതോടെ അയല്‍ക്കാരാണ് വീട്ടുടമയെ വിളിച്ചത്. തന്നോട് ഇത്രമാത്രം മോശമായി പെരുമാറിയ വാടകക്കാരനോട് എങ്ങനെ പ്രതികരിക്കണമെന്ന് ഉടമ സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്ന് ഉപദേശം തേടി. വാടകക്കാരന്‍, വീട് വാങ്ങിച്ച ഉദ്ദേശത്തില്‍ നിന്നും മാറിയതിനാല്‍ ഉടമയ്ക്ക് പാട്ടക്കരാര്‍ അവസാനിപ്പിക്കാമെന്ന് ചൈനയുടെ സിവില്‍ കോഡ് വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് അഭിഭാഷകനായ ഷാങ് യിംഗ് എന്നൊരാള്‍ പറയുന്നു.
Leave a Comment