പറവൂര്‍: ഹിന്ദുമതത്തെ വിമര്‍ശിക്കുന്നവര്‍ക്ക് കൈയ്യടിക്കുന്ന
എരപ്പാളികള് മതംമാറിപ്പോകട്ടെയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്. ഹിന്ദുമതത്തെ അധിക്ഷേപിക്കുന്ന വി ഡി സതീശന് എം എല്‍എ ആര്ക്കുണ്ടായതാണെന്നുപോലും തനിക്കറിയില്ലെന്ന് വെളളാപ്പളളി പറഞ്ഞു .
എറണാകുളം വടക്കന്‍ പറവൂരില്‍ സംഘടിപ്പിച്ച ഹിന്ദുമഹാ സംഗമത്തിലായിരുന്നു വെളളാപ്പളളി നടേശന്റെ പ്രസംഗം .ഹിന്ദുവാണെങ്കില്‍ ഒരുമിച്ചുനില്ക്കണം. അല്ലാതെ വിമര്‍ശിക്കുന്നവര്‍ക്ക് കൈയ്യടിക്കുകയല്ല വേണ്ടത്.അത്തരം എരപ്പാളികള് മതം മാറി ക്രിസ്ത്യാനിയോ മുസ്ലീമോ ആകട്ടെ. വിഡി സതീശന് ഹിന്ദുമതത്തിനെതിരെ സംസാരിക്കുമ്പോള്‍ കൈയ്യടിക്കുന്ന ഏഭ്യന്മാര് തങ്ങളുടെ കൂട്ടത്തിലുമുണ്ട്.
ജമ്മം കൊണ്ടല്ല കര്‍മം കൊണ്ടാണ് ഹിന്ദുവാകേണ്ടതെന്ന് പറഞ്ഞ വെളളാപ്പളളി കൂട്ടത്തില്‍ നില്ക്കാന് പറ്റുന്നവര്‍ മാത്രം നിന്നാല്‍ മതിയെന്നും പറഞ്ഞു.
വീഡിയൊ-
Discussion about this post