എന്‍ഡിഎയില്‍ ഘടകകക്ഷിയാകാനുള്ള സാധ്യത ബിജെപി ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഡല്‍ഹിക്ക് തിരിച്ചു. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഒപ്പമുണ്ട്.
ബി.ജെ.പി കേന്ദ്ര നേതൃത്വം നേരിട്ട് ക്ഷണിച്ചിട്ടാണ് പ്രധാനമന്ത്രിയുമായും ബി.ജെ.പി ദേശീയ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ദേശീയതലത്തില്‍ ധാരണയായശേഷം ബിജെപി സംസ്ഥാന ഘടകവുമായി സഖ്യ ചര്‍ച്ചകള്‍ മതി എന്നാണ് ബിഡിജെഎസ് തീരുമാനം.
പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ ബിജെപി ദേശീയ നേതൃത്വം അംഗീകരിച്ചാല്‍ കേരളത്തില്‍ പുതിയ സഖ്യം ഉണ്ടാകും. ദേശീയ പാര്‍ട്ടിയായി രൂപീകരിച്ച ബിഡിജെഎസ് സഖ്യ ചര്‍ച്ചകള്‍ നടത്തേണ്ടത് ബിജെപി ദേശീയ ഘടകവുമായാണെന്ന് വിശദീകരിച്ചാണ് വെള്ളാപ്പള്ളി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി കൂടിക്കാഴ്ചക്കായി നടത്തുന്നത്.
അതിനിടെ ബിഡിജെഎസ് എന്‍ഡിഎയുമായി സഹകരിക്കുമെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ബിജെപിയുമായല്ല എന്‍ഡിഎയുമായാണ് സഹകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, എന്‍ഡിഎ സഖ്യത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ലെന്ന നിലപാടിലാണ് തുഷാര്‍ വെള്ളാപ്പള്ളി.
നിയമസഭ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മല്‍സരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Discussion about this post