അറ്റ്‌ലാന്റിസ് എന്നും ചര്‍ച്ചകള്‍ക്കിടയാക്കിയിട്ടുള്ള ഒരു ദുരൂഹ നഗരമാണ്. മറ്റുള്ള നഗരങ്ങളില്‍ പലതിനും അവശേഷിപ്പുകള്‍ ഉള്ളപ്പോള്‍ ഇതിന് മാത്രം തെളിവുകളൊന്നും ലഭിച്ചിരുന്നില്ല അതുകൊണ്ട് തന്നെ വിഖ്യാത ഗ്രീക്ക് ചിന്തകനായ പ്ലേറ്റോയുടെ ഭാവനയില്‍ വിരിഞ്ഞ ഒരു നഗരം മാത്രമാണെന്നും ആക്ഷേപങ്ങളുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ അറ്റ്‌ലാന്റിസിന്റെ ശേഷിപ്പുകളെന്ന നിലയില്‍ ഒരു പ്രദേശത്തെക്കുറിച്ചുള്ള ചര്‍ച്ച ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്. ആഫ്രിക്കയിലെ ഐ ഓഫ് സഹാറ അഥവാ സഹാറയുടെ കണ്ണ് എന്ന ഘടന ഉള്‍ക്കൊള്ളുന്ന പ്രദേശമാണിത്.. പൊതുവായി ഒരു കേന്ദ്രമുള്ള അനേകം വൃത്തങ്ങളുള്ള ഘടനയാണ് ഈ സഹാറന്‍ അദ്ഭുതത്തിനുള്ളത്. ഈ ഘടനയ്ക്ക് അറ്റ്‌ലാന്റിസിന്റെ വിവരണവുമായുള്ള സാമ്യമാണ് ഈ വാദത്തിന് പിന്നില്‍.
പ്ലേറ്റോയുടെ കൃതികളായ ടിമയൂസ്, ക്രിഷ്യാസ് എന്നിവയിലാണ് അറ്റ്‌ലാന്റിസിനെക്കുറിച്ചുള്ള വിവരണങ്ങളുള്ളത്. 9600 ബിസിയില്‍ (ഏകദേശ കണക്ക്) നഗരം കടലിലേക്ക് ആണ്ടുപോയതായും അദ്ദേഹം പറഞ്ഞു.
ഈജിപ്തിലും ഇറ്റലിയിലുമൊക്കെ അറ്റ്‌ലാന്റിസിന്റെ സൈന്യം ആധിപത്യം സ്ഥാപിച്ചിരുന്നു പിന്നീട് ദൈവകോപം മൂലം ശക്തമായ ഭൂചലനത്തിലും വെള്ളപ്പൊക്കത്തിലും സൂനാമിയിലും പെട്ട് നഗരം കടലിലേക്ക് ആണ്ടുപോയെന്നുമാണ് പ്ലേറ്റോയുടെ വിവരണം.
1882 ല്‍ യുഎസ് രാഷ്ട്രീയക്കാരനായ എല്‍.ഡോണലി, അറ്റ്‌ലാന്റിസ് എന്ന പേരിലൊരു പുസ്തകമെഴുതിയിരുന്നു. അറ്റ്‌ലാന്റിസ് നഗരം യഥാര്‍ഥ്യത്തിലുള്ളതായിരുന്നെന്നും, മുങ്ങിയ നഗരത്തില്‍ നിന്നു രക്ഷപ്പെട്ട ഇതിലെ നഗരവാസികള്‍ പിന്നീട് യൂറോപ്പിലും ആഫ്രിക്കയിലുമൊക്കെ താമസമുറപ്പിച്ചെന്നും ഡോണലി എഴുതിപ്പിടിപ്പിച്ചു. ഇതൊരു വലിയ തരംഗം സൃഷ്ടിച്ചു.
Discussion about this post