മെൽബൺ: ഓസ്‌ട്രേലിയയിൽ ജലവിമാനം തകർന്നുവീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഓസ്‌ട്രേലിയയിലെ പ്രധാന വിനോദ സഞ്ചാര മേഖലകളിലൊന്നായ റോട്ട്‌നെസ്റ്റ് ദ്വീപിലാണ് അപകടമുണ്ടായത്. ഏഴ് പേരായിരുന്നു ജലവിമാനത്തിലുണ്ടായിരുന്നത്.
ഫിലിപ് റോക്ക് എന്ന പാറക്കെട്ടിന് സമീപമാണ് അപകടമുണ്ടായത്. സെസ്‌ന 208 കാരവാൻ 675 ജിവമാനമാണ് അപകടത്തിൽപെട്ടത്. ചൊവ്വാ്ച വൈകുന്നേരം പെർത്തിലേക്ക് ടേക്ക് ഓഫ് ചെയ്യുമ്പോഴാണ് അപകടം. താഴ്ന്ന് പറക്കുന്നതിനിടെ വിമാനം ചുണ്ണാമ്പുകല്ലിൽ ഇടിക്കുകയും കടലിലേക്ക് വീഴുകയുമായിരുന്നു.
കടലിലേക്ക് വീണ വിമാനം തോംപ്‌സൺ ബേയ്ക്ക് സമീപത്തായി മുങ്ങുകയായിരുന്നു. പൈലറ്റ് ഉൾപ്പെടെയുള്ളവർ മുങ്ങിപ്പോയതായാണ് വിവരം. ഡെൻമാർക്ക്, സ്വിറ്റ്‌സർലാൻഡ് എന്നിവിടങ്ങളിൽ നിന്നുൾപ്പെടെയുള്ളവരാണ് വിമാനത്തിലുണ്ടായിരുന്നത്.
ജലവിമാനത്തിന്റെ ഏറിയ പങ്കും കടലിൽ മുങ്ങിയ നലയിലാണുള്ളത്. കടലിൽ ഒഴുകി നടന്നിരുന്ന ഭാഗങ്ങൾ നീക്കം ചെയ്തതായി പോലീസ് അറിയിച്ചു. കടലിൽ നിന്നും രക്ഷിച്ച മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ പെർത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post