തിരുവനന്തപുരം: തന്നെ അധിക്ഷേപിച്ചുള്ള എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തിനെതിരെ വി.ഡി. സതീശന്. വെള്ളാപ്പള്ളിയുടേത് തരംതാണതാണെന്നും അതിന് മറുപടി പറയാന്‍ സംസ്കാരം അനുവദിയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിയുടെ വാക്കുകള്‍ കേട്ട് ശ്രീനാരണയ ഗുരു ലജ്ജിച്ചു തല താഴ്ത്തുമെന്നും സതീശന് പറഞ്ഞു. സമുദായ നേതാക്കളുമായി അടുപ്പമുണ്ട്. എന്നാല്‍ വെള്ളാപ്പള്ളിയുടെ കാലു പിടിയ്ക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു പൊതുവേദിയില്‍ വെച്ചാണ് വെള്ളാപ്പള്ളി വി.ഡി. സതീശനെതിരെ പരാമര്‍ശം നടത്തിയത്. ഹിന്ദുമതത്തെ അധിക്ഷേപിക്കുന്ന വി.ഡി സതീശന് എംഎല്‍എ ആര്ക്കുണ്ടായയതാണെന്നുപോലും തനിക്കറിയില്ലെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം.
Discussion about this post