ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാത്തവര്‍ വളരെ വിരളമാണ്. അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് വളരെയധികം സഹായകരമാണ്. ഇതിനുപുറമേ റിവാര്‍ഡ് പോയിന്റുകള്‍, ക്യാഷ്ബാക്ക് തുടങ്ങിയ ആനുകൂല്യങ്ങളും ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ലഭിക്കും. അതേസമയം തന്നെ ക്രെഡിറ്റ് കാര്‍ഡ് കൈവശം വയ്ക്കുമ്പോള്‍ ഉണ്ടാകുന്ന മറ്റ് ചിലവുകള്‍ കാണാതെ പോകരുത്. അത് എന്തൊക്കെയാണെന്ന് നോക്കാം.
ബില്‍ കൃത്യമായ സമയത്ത് പൂര്‍ണമായും അടച്ചില്ലെങ്കില്‍ ബാങ്കുകള്‍ സാധാരണയായി കുടിശ്ശിക തുകയ്ക്ക് പലിശ ഈടാക്കും. ഈ പലിശ നിരക്ക് പല ഇടപാടുകളിലും വളരെ ഉയര്‍ന്നതായിരിക്കും. പലപ്പോഴും ഇത് ആകെ കുടിശ്ശിക തുകയുടെ ഒരു ശതമാനം വരെ ആകാറുണ്ട്.
ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുമ്പോള്‍ ബാങ്ക് അതിന് വാര്‍ഷിക ഫീസ് കൂടി ഈടാക്കും. പല ബാങ്കുകളിലും ഇത് പലനിരക്കുകളാണ്. ചില ബാങ്കുകള്‍ പക്ഷേ വാര്‍ഷിക ഫീസ് ഈടാക്കാറില്ല.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിനും ബാങ്കുകള്‍ ഫീസ് ഈടാക്കുന്നു
ക്രെഡിറ്റ് കാര്‍ഡ് പെയ്‌മെന്റിന്റെ അടവ് വൈകിയാല്‍ ബാങ്കുകള്‍ ഫീസിടാക്കും.
വാര്‍ഷിക ഫീസ,് ഇഎംഐകളുടെ പ്രോസസിംഗ് ഫീസ്, പലിശ തുടങ്ങിയ നിരവധി ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ ജി എസ് ടി ഈടാക്കും. ഏതാണ്ട് 18% വരെയാണ് ഈ നികുതി
രാജ്യാന്തര ഇടപാടുകള്‍ക്കായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ ബാങ്കുകള്‍ ഇതിന് പ്രത്യേക ഫീസും ഈടാക്കും.
Discussion about this post