Saturday, January 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

കളങ്കാവലിലെ ‘റെഡ്ബാക്ക്’ ഗാനം പുറത്ത്, നിഗൂഢതയും രഹസ്യങ്ങളും ഉദ്വേഗവും ഒളിപ്പിച്ച ഗാനം നിമിഷങ്ങൾക്കുള്ളിൽ വൈറൽ; ബോക്സ് ഓഫീസ് കത്തുമെന്ന് ഉറപ്പ്

by Brave India Desk
Nov 29, 2025, 07:58 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിലെ പുത്തൻ ഗാനം പുറത്ത്. ഗാനത്തിൻ്റെ ലിറിക്ക് വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ‘റെഡ്ബാക്ക്’ എന്ന ടൈറ്റിലോടെ പുറത്തു വന്നിരിക്കുന്ന ഗാനം രചിച്ച് ഈണം പകർന്നത് ചിത്രത്തിന്റെ സംവിധായകനായ ജിതിൻ കെ ജോസ് തന്നെയാണ്. അദ്യാൻ സയീദ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ കഥാ പശ്ചാത്തലത്തിൻ്റെ ഭാഗമായ നിഗൂഢതയും രഹസ്യങ്ങളും ഉദ്വേഗവും എല്ലാം പ്രേക്ഷകരിലേക്ക് പകരുന്ന രീതിയിലാണ് ഈ ഇംഗ്ലീഷ് ഗാനം ഒരുക്കിയിരിക്കുന്നത്. ഡിസംബർ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. നേരത്തെ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സ്പോട്ടിഫൈ പ്ലാറ്റ്ഫോമിലൂടെ ഓഡിയോ ജൂക്ബോക്സ് ആയി പുറത്തു വന്നിരുന്നു. മുജീബ് മജീദ് സംഗീതം ഗാനങ്ങൾക്ക് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

ചിത്രത്തിലെ റെട്രോ തമിഴ് ശൈലിയിൽ ഒരുക്കിയ ഗാനങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടുമുണ്ട്. ക്രൈം ഡ്രാമ ത്രില്ലർ ആയൊരുക്കിയ ചിത്രത്തിന്റെ കഥ പശ്‌ചാത്തലവുമായി ഏറെ ബന്ധപെട്ടു കിടക്കുന്ന രീതിയിലാണ് ഈ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, ട്രെയ്‌ലർ എന്നിവയെല്ലാം വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്.

Stories you may like

പ്രിയനടിയ്ക്ക് മലയാളത്തിന്റെ ആദരം; ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

മോഹൻലാലിൻറെ സമർപ്പണം കണ്ടിട്ട് ആ നടൻ പൊട്ടിക്കരഞ്ഞു, വേറെ ആരും ചെയ്യാൻ മടിക്കുന്ന പ്രവർത്തി അന്ന് ലാൽ ചെയ്തു: പ്രിയദർശൻ

ഇത് കൂടാതെ ചിത്രത്തിന്റെ ആദ്യ മേക്കിങ് വീഡിയോ, നടൻ വിനായകന്റെ അഭിമുഖം എന്നിവയും മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തു വന്നിരുന്നു. മുജീബ് മജീദ് ഈണം നൽകിയ, ചിത്രത്തിലെ “നിലാ കായും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയും നേരത്തെ റിലീസ് ചെയ്തിരുന്നു . എട്ട് മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആകാംഷയോടെയും ആവേശത്തോടെയുമാണ് മമ്മൂട്ടി ആരാധകരും മലയാള സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. മമ്മൂട്ടി, വിനായകൻ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ – വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ – ഡിക്സൻ പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Tags: mammoottyvinayakanKalamkaval
ShareTweetSendShare

Latest stories from this section

ആ രംഗത്തിന്റെ ആവശ്യമുണ്ടോ എന്ന് നിരന്തരമായി ചോദിച്ചു, നിർബന്ധിച്ചപ്പോൾ മണിക്ക് കിട്ടിയത് കരിയർ ബെസ്റ്റ് സീനുകളിൽ ഒന്ന്: ലാൽ ജോസ്

ആ രംഗത്തിന്റെ ആവശ്യമുണ്ടോ എന്ന് നിരന്തരമായി ചോദിച്ചു, നിർബന്ധിച്ചപ്പോൾ മണിക്ക് കിട്ടിയത് കരിയർ ബെസ്റ്റ് സീനുകളിൽ ഒന്ന്: ലാൽ ജോസ്

താൻ എന്തിനാണ് ഇത് എന്നോട് പറഞ്ഞതെന്ന് മോഹൻലാൽ ചോദിച്ചു, അയാൾക്ക് അത് കേട്ട ശേഷം ഒരു ഷോക്കായിരുന്നു: സിബി മലയിൽ

താൻ എന്തിനാണ് ഇത് എന്നോട് പറഞ്ഞതെന്ന് മോഹൻലാൽ ചോദിച്ചു, അയാൾക്ക് അത് കേട്ട ശേഷം ഒരു ഷോക്കായിരുന്നു: സിബി മലയിൽ

ആ മോഹൻലാൽ സിനിമ സംഭവിക്കാൻ കാരണം ഇന്നസെന്റ്, അയാളുടെ വാശിയാണ് ഹിറ്റ് ചിത്രം: സത്യൻ അന്തിക്കാട്

ആ മോഹൻലാൽ സിനിമ സംഭവിക്കാൻ കാരണം ഇന്നസെന്റ്, അയാളുടെ വാശിയാണ് ഹിറ്റ് ചിത്രം: സത്യൻ അന്തിക്കാട്

മോഹൻലാൽ അഭിനയിക്കുന്ന കാര്യം രഹസ്യമാക്കി വെച്ച പടം, എൻട്രിക്ക് കൈയടി കിട്ടുമെന്ന് പ്രതീക്ഷിച്ചപ്പോൾ അത് ഉണ്ടായില്ല: കമൽ

മോഹൻലാൽ അഭിനയിക്കുന്ന കാര്യം രഹസ്യമാക്കി വെച്ച പടം, എൻട്രിക്ക് കൈയടി കിട്ടുമെന്ന് പ്രതീക്ഷിച്ചപ്പോൾ അത് ഉണ്ടായില്ല: കമൽ

Discussion about this post

Latest News

അയ്യർ ഈസ് ബാക്ക്, ഐപിഎൽ കിരീടം മുതൽ ഇന്ത്യൻ ടീം വരെ; ശ്രേയസ് അയ്യരുടെ അവിശ്വസനീയ തിരിച്ചുവരവ്

അയ്യർ ഈസ് ബാക്ക്, ഐപിഎൽ കിരീടം മുതൽ ഇന്ത്യൻ ടീം വരെ; ശ്രേയസ് അയ്യരുടെ അവിശ്വസനീയ തിരിച്ചുവരവ്

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; പീഡനക്കേസില്‍ ജാമ്യമില്ല, ജയിലിലേക്ക് മാറ്റുന്നതിനിടെ ചീമുട്ടയേറ്!

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; പീഡനക്കേസില്‍ ജാമ്യമില്ല, ജയിലിലേക്ക് മാറ്റുന്നതിനിടെ ചീമുട്ടയേറ്!

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

 സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം; യൂണിഫോം നൽകാത്തതിന് ക്രൂരത; 55-കാരൻ പിടിയിൽ

ഒന്നിച്ചോടി സ്മിത്തും ബാബറും, ഒടുവിൽ കൈ മലർത്തി സ്മിത്ത്; വൈറലായി സിഡ്‌നി സിക്‌സേഴ്‌സ് താരങ്ങളുടെ ഫീൽഡിം

ഒന്നിച്ചോടി സ്മിത്തും ബാബറും, ഒടുവിൽ കൈ മലർത്തി സ്മിത്ത്; വൈറലായി സിഡ്‌നി സിക്‌സേഴ്‌സ് താരങ്ങളുടെ ഫീൽഡിം

ഇന്ത്യ സഹായിക്കും ; ശ്രീലങ്കയിലെ കെകെഎസ് തുറമുഖത്തിന്റെ വികസനത്തിന് ഇന്ത്യ 60 മില്യൺ ഡോളർ സഹായം നൽകുമെന്ന് ദിസനായകെ

ഇന്ത്യ സഹായിക്കും ; ശ്രീലങ്കയിലെ കെകെഎസ് തുറമുഖത്തിന്റെ വികസനത്തിന് ഇന്ത്യ 60 മില്യൺ ഡോളർ സഹായം നൽകുമെന്ന് ദിസനായകെ

‘മോദി ഉള്ളപ്പോൾ ഭയം എന്തിന്’; ഇറാനിൽ നിന്ന് ഇന്ത്യക്കാരുടെ ആദ്യ സംഘം എത്തി; കണ്ണീരോടെ വിമാനത്താവളത്തിൽ വൈകാരിക നിമിഷങ്ങൾ!

‘മോദി ഉള്ളപ്പോൾ ഭയം എന്തിന്’; ഇറാനിൽ നിന്ന് ഇന്ത്യക്കാരുടെ ആദ്യ സംഘം എത്തി; കണ്ണീരോടെ വിമാനത്താവളത്തിൽ വൈകാരിക നിമിഷങ്ങൾ!

ഇതൊരു റണ്ണൗട്ടാണോ അതോ ആത്മഹത്യയോ? പാക് താരത്തിന്റെ വിഡ്ഢിത്തത്തിൽ അണ്ടർ-19 ലോകകപ്പിൽ ഇംഗ്ലണ്ടിന് ജയം;  വീഡിയോ കാണാം

ഇതൊരു റണ്ണൗട്ടാണോ അതോ ആത്മഹത്യയോ? പാക് താരത്തിന്റെ വിഡ്ഢിത്തത്തിൽ അണ്ടർ-19 ലോകകപ്പിൽ ഇംഗ്ലണ്ടിന് ജയം; വീഡിയോ കാണാം

‘ഇന്ത്യയല്ല പാകിസ്താൻ’; ട്രംപിന് റിപ്പബ്ലിക്കൻ എംപിയുടെ മുന്നറിയിപ്പ്; ഭാരതത്തെ പിണക്കുന്നത് അമേരിക്കയ്ക്ക് വൻ തിരിച്ചടിയാകും!

‘ഇന്ത്യയല്ല പാകിസ്താൻ’; ട്രംപിന് റിപ്പബ്ലിക്കൻ എംപിയുടെ മുന്നറിയിപ്പ്; ഭാരതത്തെ പിണക്കുന്നത് അമേരിക്കയ്ക്ക് വൻ തിരിച്ചടിയാകും!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies