ന്യൂഡൽഹി; 2024 ൽ ഇന്ത്യൻ സൈന്യം വധിച്ച ഭീകരരിൽ 60 ശതമാനവും പാകിസ്താൻ വംശജരാണെന്ന് വെളിപ്പെടുത്തി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. കഴിഞ്ഞ വർഷം, ഉന്മൂലനം ചെയ്യപ്പെട്ട ഭീകരരിൽ 60% പാകിസ്താൻ വംശജരായിരുന്നു. ഇന്നത്തെ കണക്കനുസരിച്ച്, ഏകദേശം 60-80%അല്ലെങ്കിൽ അതിൽ കൂടുതലും പാകിസ്താൻ വംശജരാണെന്ന് ഞങ്ങൾക്ക് തോന്നുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ജമ്മുകശ്മീരിന്റെ കാര്യങ്ങൾ പരിശോധിക്കുകയാണെങ്കിൽ സ്ഥിതിഗതികൾ കർശന നിയന്ത്രണത്തിലാണ്. നിയന്ത്രണരേഖയിൽ , ഡിജിഎംഒ ധാരണയ്ക്ക് ശേഷം 2021 ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ വരുന്ന വെടിനിർത്തൽ. , ഐബി മേഖലയിൽ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങൾ എംന്നിവ യഥാക്രമം തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസങ്ങളിൽ വടക്കൻ കശ്മീരിലെ പ്രദേശങ്ങളിൽ ഭീകരരുടെ സാന്നിദ്ധ്യം കണ്ടെത്തിയതായും .വടക്കൻ കശ്മീരിലും ദോഡ-കിഷ്ത്വാർ ബെൽറ്റിലും വർദ്ധിച്ചുവന്നിരുന്ന തീവ്രവാദ പ്രവർത്തനങ്ങൾ പാടെ ഉന്മൂലനം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
Discussion about this post