കൊച്ചി: എറണാകുളം ജില്ലയില്‍ നാളെ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫെയര്‍സ്റ്റേജ് അനുസരിച്ച് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് ബസ് ഉടമകള്‍ കൂലി വര്‍ധന നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
സംയുക്ത ബസ് തൊഴിലാളി സമര സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. 2015 ജനവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടു കൂടി മിനിമം കൂലി വര്‍ധിപ്പിച്ച് നടപ്പിലാക്കണമെന്നാണ് ബസ് തൊഴിലാളികളുടെ ആവശ്യം. ബസ് ഉടമകളുടെ കര്‍ക്കശ നിലപാടാണ് പണിമുടക്കിലേക്ക് നയിച്ചതെന്ന് സമര സമിതി നേതാക്കള്‍ ആരോപിച്ചു.
പണിമുടക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസര്‍ ബസ് ഉടമകളും തൊഴിലാളികളുമായി നടത്തിയ മൂന്നാം വട്ട ചര്‍ച്ചയും പരാജയപ്പെടുകയായിരുന്നു.
Discussion about this post