ബെംഗളൂരു: ഡെല്‍ ഇന്ത്യ 70 ജീവനക്കാരെ പിരിച്ചുവിട്ടു. ബംഗലൂരുവില്‍ ഒന്‍പത് മാസം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച ഡെല്‍ സോഫ്റ്റ് വെയര്‍ ഗ്രൂപ്പില്‍ നിന്നാണ് 70 ജീവനക്കാരെ പിരിച്ചുവിട്ടത്.
മൂന്ന് മാസത്തെ സഹായ പാക്കേജോടെയാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് നിലവിലെ വിവരം. ചില അടിയന്തിരമായ തീരുമാനങ്ങളുടെ ഭാഗമായാണ് തീരുമാനമെന്നാണ്, പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് കമ്പനി നല്കിയ വിശദീകരണം.
ബെംഗളൂരുവിലും ഹൈദരാബാദിലുമായി 110 ജീവനക്കാരാണ് നിലവില്‍ ഡിഎസ്ജിക്കുള്ളത്. 6700 കോടി ഡോളര്‍ മുടക്കി ഇഎംസിയെ ഏറ്റെടുക്കാനുള്ള ഡെല്ലിന്റെ തീരുമാനത്തിന്റെ ഫലമാണ് പുതിയ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ചിലവേറിയ ഏറ്റെടുക്കലിന് ശേഷം ഡെല്ലിന്റെ ബെംഗളൂരുവിലെ കേന്ദ്രം ഉപയോഗശൂന്യമായെന്ന വിലയിരുത്തലാണ് നടപടിക്ക് പിന്നിലെന്നും വാര്‍ത്തകളുണ്ട്.
ടെക്കികളുടെ ജോലി നഷ്ടമാകുന്നത്, ബെംഗളൂരു കേന്ദ്രീകരിച്ച് തൊഴിലെടുക്കുന്ന മലയാളികളുള്പ്പെടെയുള്ളവരെയാണ് ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
Discussion about this post