കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരനെതിരെ ഗുരുതര ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. തലശ്ശേരി കലാപകാലത്ത് പിണറായിലെ പാറപ്പുറത്തെ പള്ളി പൊളിച്ചതിലെ പ്രതി പിണറയി വിജയന്റെ സഹോദരനാണെന്ന് അദ്ദേഹം ആരോപിച്ചു. പയ്യന്നൂരിലെ പൊതുയോഗത്തിലാണ് ഷാജി ഇക്കാര്യം വ്യക്താമാക്കിയത്.
പിണറായി പാറപ്പുറത്ത് ഒരു പള്ളിയുണ്ടായിരുന്നു. ഈ പള്ളി പൊളിക്കുന്നത് ഡിസംബർ 30നാണ്. രാത്രിയായപ്പോൾ പള്ളി പൊളിക്കുന്നത് നിർത്തി. പിന്നീട് 31ന് പള്ളി പൂർണ്ണമായും പൊളിച്ചെന്ന് പറഞ്ഞത് കമ്മീഷനാണ്. ആ പള്ളി പൊളിച്ചതിൽ ഒരാളുടെ പേര് സഖാവ് കുമാരൻ എന്നാണ്. ഈ കുമാരൻ എന്നയാൾ സഖാവ് പിണറായി വിജയന്റെ മൂത്ത സഹോദരനാണ്. ഞാൻ ഇത് പറഞ്ഞിട്ട് ഇപ്പോൾ 72 മണിക്കൂർ കഴിഞ്ഞിരിക്കുന്ന . സാധാരണ ഞാൻ എന്തെങ്കിലും പറഞ്ഞാൽ അതിന് പിന്നാലെ കേസ് കൊടുക്കുമെന്നെല്ലാം പറഞ്ഞ് പാർട്ടി സെക്രട്ടറി വരുമല്ലോ. എന്താണ് ഇപ്പോൾ ഒന്നും മിണ്ടാത്തത് എന്ന് അദ്ദേഹം ചോദിച്ചു.
തലശ്ശേരി കലാപത്തിൽ പാറപ്പുറത്തെ പള്ളി പൊളിച്ചതിൽ പിണറായി വിജയന്റെ സഹോദരൻ പ്രതിയാണ്. കലാപവുമായി ബന്ധപ്പെട്ടുള്ള എഫ്ഐആറിൽ എവിടെയെങ്കിലും കുമാരന്റെ പേര് കാണിച്ചു തരാൻ നിങ്ങൾക്ക് കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. വൃത്തിക്കെട്ട രീതിയിൽ നുണക്കഥകൾ മെനയുന്നുവെന്നും, എഫ് ഐ ആറിൽ എവിടെയെങ്കിലും കുമാരന്റെ പേര് കാണിച്ച് തരാൻ സാധിക്കുമോയെന്നും ചോദിച്ച കെ എം ഷാജി, 31ന് അവസാനിച്ച കലാപത്തിൽ മൂന്നാം തീയതി കള്ളുഷാപ്പിൽ മരിച്ചു കിടക്കുന്നവനെ ശഹീദാക്കാമെന്നാണോ കരുതുന്നതെന്നും കുറ്റപ്പെടുത്തി.
Discussion about this post