പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളിയുമായി വിദ്യാര്‍ഥി. പാലക്കാട് ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. പ്ലസ് വൺ വിദ്യാര്‍ഥിയാണ് പ്രധാന അധ്യാപകനുനേരെ കൊലവിളി നടത്തിയത്. ഭീഷണിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
ഫോണ്‍ വാങ്ങിയതിലും വിദ്യാര്‍ഥി പ്രശ്‌നമുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് പ്രധാന അധ്യാപകന്റെ മുറിയിലേയ്ക്ക് വിളിപ്പിച്ചത്. അവിടെ വെച്ചാണ് വിദ്യാര്‍ഥി അധ്യാപകനെ തീര്‍ക്കുമെന്നും കൊല്ലുമെന്നുള്ള തരത്തില്‍ ഭീഷണിയുയര്‍ത്തി സംസാരിക്കുന്നത്.സ്‌കൂളിന് പുറത്തേക്കിറങ്ങിയാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി.
“എന്റെ സ്വഭാവം നിങ്ങൾക്കറിയില്ല. നിങ്ങൾ വീഡിയോ എടുത്താൽ ഒന്നും എനിക്ക് ഒരു പ്രശ്നവും ഇല്ല. ഫോൺ പിടിച്ചു വച്ച് മെന്റലി ഹരാസ് ചെയ്താൽ പുറത്ത് വച്ച് തീർത്തു കളയും. എന്നൊക്കെയാണ് വിദ്യാർത്ഥി പറയുന്നത്. ഇതിനിടയിൽ പുറത്ത് നിന്നും നീ എന്താണ് ചെയ്യുക എന്ന് പ്രധാനാധ്യാപകൻ ചോദിക്കുമ്പോൾ, സഹപ്രവർത്തകർ വിലക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.
https://www.facebook.com/shareef.kgr/videos/1132198754977550









Discussion about this post