ന്യൂഡൽഹി : 2026 ലെ ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് ഇല്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ബംഗ്ലാദേശ്. ലോകകപ്പിനായി ടീം ഇന്ത്യയിലേക്ക് പോകില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ആണ് പ്രഖ്യാപിച്ചത്. ഐസിസിയുമായി കൂടുതൽ ചർച്ചകൾക്ക് തയ്യാറാണെന്നും ബിസിബി പ്രസിഡന്റ് അമിനുൾ ഇസ്ലാം ബുൾബുൾ അറിയിച്ചു. ജനുവരി 22-ന് നടന്ന ഒരു ആഭ്യന്തര ബോർഡ് യോഗത്തെ തുടർന്നാണ് ബംഗ്ലാദേശിന്റെ ഈ തീരുമാനം.
“ലോകകപ്പ് കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ ഇന്ത്യയിൽ കളിക്കില്ല. ഞങ്ങൾ പോരാട്ടം തുടരും. ഐസിസി ബോർഡ് മീറ്റിംഗിൽ ഉണ്ടായത് ഞെട്ടിക്കുന്ന തീരുമാനങ്ങളാണ്, ഐസിസിയുമായി ഇനിയും ആശയവിനിമയം തുടരും,” എന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.
അതേസമയം, ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്ന് പിന്മാറിയാൽ പകരം മറ്റൊരു രാജ്യത്തെ മത്സരത്തിൽ ഉൾപ്പെടുത്തുമെന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 7-ന് മുൻപ് ലോകകപ്പിൽ നിന്നും പിന്മാറുന്നതായി ബംഗ്ലാദേശ് സ്ഥിരീകരിച്ചാൽ പകരക്കാരനായി സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തുമെന്നാണ് ഐസിസി വ്യക്തമാക്കിയിട്ടുള്ളത്.












Discussion about this post