തൃശ്ശൂർ :ജയിലിനു മുന്നിലും റീൽസ് ഷൂട്ടുമായി മണവാളൻ വ്ലോഗ്സ് യുട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷഹീൻഷാ. വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചതിനാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ റിമാൻഡിലായ ഷഹീൻഷായെ വിയ്യൂർ സെൻട്രൽ ജയിലിലെത്തിച്ചപ്പോഴാണ് സുഹൃത്തുക്കളെക്കൊണ്ട് റീൽസ് ചിത്രീകരിപ്പിച്ചത്. റീൽസിൽ ശക്തമായി തിരിച്ചുവരുമെന്നും യുവാവ് പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് യുവാവ് പോലീസ് പിടിയിലായത്. ഇയാളെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 19 നായിരുന്നു വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു വിദ്യാർത്ഥികൾ. ഇതിനിടെ ഇയാൾ ഇവരെ കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കോളേജിന്റെ പരിസരത്ത് ഇരുന്ന് ഇയാൾ മദ്യപിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം ആയത്.
ഇടിയുടെ ആഘാതത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ പോലീസ് ഇയാൾക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു. ഇതിന് പിന്നാലെ മണവാളൻ ഒളിവിൽ പോകുകയായിരുന്നു. ഇതേ തുടർന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെ ആണ് ഇയാളെ പിടികൂടിയത്.
Discussion about this post