അധികം ആരും ശ്രദ്ധിക്കപ്പെടാതെ മുന്നോട്ടു പോയിരുന്ന പല കാര്യങ്ങളും സോഷ്യൽ മീഡിയയുടെ വരവോടെ ജനശ്രദ്ധ നേടി. രാവിലെ ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെ അതിനുള്ളിൽ നടക്കുന്ന പല കാര്യങ്ങളും ഇന്ന് കണ്ടന്റുകളാണ്. ഇന്ന് കണ്ടന്റ് ക്രിയറ്റർമാർക്ക് വൻ ഡിമാന്റാണ്. കാരണം കണ്ടന്റ് ക്രിയേറ്റർമാരുടെ വീഡിയോ കാണാൻ നിരവധി പേരാണ് ഉള്ളത്. എന്നാൽ മനുഷ്യർക്ക് മാത്രമായിട്ടുള്ളിടമല്ല സോഷ്യൽ മീഡിയ. അരുമമൃഗങ്ങളും ഈ മേഖല അടക്കി വാഴുന്നുണ്ട്.
അരുമ മൃഗങ്ങളെ വെച്ച് ഫോളോവേഴ്‌സിനെ ഉണ്ടാക്കി സാമ്പത്തിക നേട്ടം കൊയ്യുന്നവരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ . തങ്ങളുടെ അരുമമൃഗങ്ങളെ ഉപയോഗിച്ച് കമ്പനികളുടെ പരസ്യങ്ങളും മറ്റും പ്രേക്ഷകരിലേക്കെത്തിക്കുന്നുണ്ട് പലരും. ഒരു പോസ്റ്റിന് 4000 മുതൽ 20000 വരെ ഇത്തരത്തിൽ മൃഗങ്ങളുടെ ഉടമകൾ വാങ്ങിക്കാറുണ്ട് എന്നാണ് റിപ്പോർട്ട്.
രാജ്യത്ത് നിലവിൽ 1205 മൃഗങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ ഇൻഫ്‌ലുവൻസേഴ്‌സ് ആയി തിളങ്ങി നിൽക്കുന്നുവെന്നാണ് ഇൻഫ്‌ലുവൻസർ മാർക്കറ്റിങ് ടെക് പ്ലാറ്റ് ഫോമായ ക്വാറസ് റിപ്പോർട്ട് ചെയ്യുന്നത്.
Discussion about this post