ചിലര് ചോദിക്കാറുണ്ട് നല്ല ഒരു ജീവിതം നയിച്ചാൽ പേരെ സാർ? ധാർമ്മികമായ ഒരു ജീവിതം നയിച്ചാൽ പോരെ ,എന്തിന് ഈ സത്യമൊക്കെ അന്വേഷിക്കണം?അദ്വൈതമൊക്കെ എന്തിന് ഉറപ്പാക്കണം? വീട്ടിൽ സന്തോഷമായിട്ട് ജീവിക്കുന്നു. ധാർമ്മികമായ ജീവിതം.പരദ്രോഹം ഒന്നും ചെയ്യുന്നില്ല. അങ്ങനെ ജീവിച്ചാൽപോരെ?
അതുപോരാ ,പോരെന്നാണ്, മറുപടി
ഭാഗവതത്തിൽ ഒരു കപോതത്തിന്റെ കഥയുണ്ട് , രണ്ടു പേർ ,കപോതവും,കപോതിയും. നല്ല സന്തോഷമായിട്ട് ജീവിച്ചു. അവര് തമ്മിൽ യാതൊരു വിദ്വേഷവുമില്ല. വളരെ സന്തോഷം രണ്ടു പേർക്കും. അവർക്ക് മൂന്നു കുഞ്ഞുങ്ങളും ഉണ്ടായി.
ഒരു ദിവസം അച്ഛനും അമ്മയും കൂടി കുഞ്ഞുങ്ങൾക്ക് ആഹാരം തേടി പുറത്തേക്ക് പോയിതിരിച്ചു വന്നു. തിരിച്ചു വന്നപ്പോൾ ഒരു കാട്ടാളൻ മൂന്നു കുഞ്ഞുങ്ങളെ യും വലയിൽ അകപ്പെടുത്തിയിരിക്കുകയാണ്. ആകെ മൂന്നു കുഞ്ഞുങ്ങളെ ഉണ്ടായിരുന്നുള്ളൂ അവരെ പ്രാണനെ പോലെ സ്നേഹിക്കുന്ന അച്ഛനമ്മമാർ.
മൂന്നു കുഞ്ഞുങ്ങളും വലയിൽ അകപ്പെട്ടു.കപോതി നിലവിളിച്ചു! കുഞ്ഞുങ്ങളെ രക്ഷിക്കാൻ യാതൊരു മാർഗ്ഗവുമില്ല.പിന്നെ ഒറ്റ മാർഗ്ഗമെ കപോതി കണ്ടുള്ളൂ. നിലവിളിച്ചുകൊണ്ട് ആ വലയിൽ താനും കൂടെവീണു. അപ്പോൾ കപോതം ആലോചിച്ചു ഇനി ഞാനെന്തിന് ജീവിച്ചിരിക്കണം?
എന്റെ കുഞ്ഞുങ്ങൾ പോയി,ഞാൻ പ്രാണനെ പോലെ സ്നേഹിച്ച എന്റെ പ്രിയതമ പോയി.രണ്ടുപേരും നിലവിളിച്ച് പിടഞ്ഞ് ആ വലയിൽ തന്നെ വീണു. അവസാനം അഞ്ചു പേരെയും കൈയ്യിലെടുത്ത് കൃതാർത്ഥനായി വേടൻ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
അവര് ആർക്കെങ്കിലും ദ്രേഹം ചെയ്തോ? തികച്ചും ധാർമ്മികമായിട്ടല്ലേ ജീവിച്ചത്?.എന്നിട്ടോ?ജീവിതം എന്തായി? ആ കപോതം പറയുന്നു,
അഹോ പശ്യതു മേ അപായം-
കഷ്ടം എനിക്കു വന്നു ചേർന്ന ഈ അപായം അല്ലയോ,ലോകമേ നിങ്ങൾ നോക്കി കാണേണമെ
അല്പപുണ്യം ദുർമത: –
അപ്പോൾ കപോതം വിചാരിക്കുകയാണ് ഞാൻ അല്പപുണ്യനാണ് കാര്യമായ പുണ്യമൊന്നും ഞാൻ ചെയ്തട്ടില്ല.ഉണ്ടെങ്കിൽ എനിക്ക് ഇതുവരില്ല.
അതൃപ്തസ്യ ആകൃതാർത്ഥസ്യ –
എത്ര ധാർമ്മികമായി ജീവിച്ചാലും അതൃപ്തി ബാക്കി നിൽക്കും.
ഗൃഹസ്ത്രൈവർഗികോ ഹത:-
എന്നുവച്ചാൽ കുഞ്ഞുങ്ങളെ രക്ഷിച്ചതു പോരാ,കുടുംബം രക്ഷിച്ചതുപോര, പണം ഉണ്ടാക്കിയത് പോരാ, അല്ലങ്കിൽ വേറെ പലരുപത്തിൽ.അതൃപ്തസ്യ ആകൃതാർത്ഥസ്യ ഈ വാക്കുകൾ ശ്രദ്ധിക്കണം.ഞാൻ വേണ്ടതൊക്കെ ചെയ്തു എനിക്കിനി ഒന്നും ചെയ്യാനില്ല എന്റെ അഭിനയം തീർന്നു. ഈ ഉറപ്പുവരുന്നതാണ് കൃതാർത്ഥത. ചെയ്തത് സഫലമായി എന്ന ഉറപ്പ്.അത് രണ്ടും ഉണ്ടായില്ല തൃപ്തി വന്നില്ല.
ഇവിടമാണ് ശ്രദ്ധിക്കേണ്ടത്. ധർമം, അർത്ഥം,കാമം. മോക്ഷത്തെക്കുറിച്ച് ചിന്തിക്കുന്നതേയില്ല. അവിടെയാണ് ചിലരുടെ ചോദ്യം. എന്തിനാ ഈ മോക്ഷം?ധർമ്മം,അർത്ഥം,കാമം ഇത് മൂന്നും പോരെ? മോക്ഷം എന്തണെന്നുള്ളത് തെറ്റിദ്ധരിച്ചിരിക്കുകയാണ്.
മോക്ഷം എന്നു വച്ചാൽ ദു:ഖ വിമുക്തിയാണ്, ദുഃഖത്തിൽ നിന്നും ഉള്ള മോചനം. ദുഃഖത്തിൽ നിന്നും മോചനംവേണമെങ്കിൽ കേവലം കർമ്മമയങ്ങളായ ധർമ്മ,അർത്ഥ,കാമങ്ങൾ കൊണ്ടു സാധ്യമേയല്ല.
അത് മൂന്നും കള്ളമാണ്, ധർമ്മവും, അർത്ഥവും, കാമവും കള്ളം.കാരണം, കർമ്മത്തിൽ അകപ്പെട്ടാൽ അത് വെറും കർമ്മം.ദേഹം ജഡം. ധർമ്മവും,അർത്ഥവും,കാമവും ജഡത്തെ സംബന്ധിക്കുന്നതാണ്. മൂന്നും കള്ളമാണ്.വെറും കള്ളത്തിൽ നിന്നു ദു:ഖവിമുക്തി വരില്ല.ദു:ഖവിമുക്തിയാണ് മോക്ഷം.
ദു:ഖവിമുക്തി വേണോ കള്ളത്തിൽ നിന്നോളൂ. തത്ത്വം ഉറപ്പിച്ചോളൂ. കള്ളത്തിലേ നിൽക്കാൻ പറ്റു ഉള്ളിൽ തത്ത്വം ഉറപ്പിച്ചോളൂ. ഇവിടെ ഒരേയൊരു ബോധവസ്തുവേയുള്ളു. ഇവിടെ രണ്ടില്ല.













Discussion about this post