ഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാറിന് വധഭീഷണി. കനയ്യയെ വധിയ്ക്കുന്നവര്ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു കൊണ്ട് ഡല്‍ഹിയില്‍ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. പൂര്‍വാഞ്ചല്‍ സേനയുടെ പേരിലാണ് പോസ്റ്റര്‍. ഡൽഹി പ്രസ് ക്ലബിന്റെ പരിസരത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലായിരുന്ന കനയ്യ കുമാര്‍ വ്യാഴ്യാഴ്ചയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഡല്‍ഹി ഹൈക്കോടതിയാണ് ഉപാധികളോടെ കനയ്യയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.
Discussion about this post