തിരുവനന്തപുരം :സെക്രട്ടറിയേറ്റിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ ചിത്രമടങ്ങിയ കൂറ്റൻഫ്ലക്സ് സ്ഥാപിച്ചതിന് പിഴയടച്ചു. നഗരസഭയ്ക്കാണ് സെക്രട്ടറിയേറ്റ് എംപ്ലോയീസ്അസോസിയേഷൻ 5600 രൂപ പിഴ നൽകിയത്.
ഫ്ലക്സ് സ്ഥാപിച്ചത് അന്വേഷിക്കാൻ നേരത്തെ പ്രത്യേകം സംഘത്തെ നിയോഗിച്ചിരുന്നു. ഇതിനിടെയാണ് പിഴ ഈടാക്കിയത്. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർതന്നെ ഫ്ളക്സ് വച്ചതിൽനടപടി വേണമെന്ന ഹൈക്കോടതി ആവശ്യപ്പെട്ടത് പിന്നാലെയായിരുന്നു നടപടി.
അനധികൃതമായി ഫ്ലക്സ് സ്ഥാപിച്ചതിന് സംഘടനയുടെ പ്രസിഡൻറ് പി ഹണിയെയുംപ്രവർത്തകനായ അജയകുമാറിനെയും പോലീസ് പ്രതിചേർത്തിരുന്നു. വിവാദ ഫ്ലക്സ് നഗരസഭനീക്കം ചെയ്തു
Discussion about this post