തൃശൂര്‍: വിഎച്ച്പി നേതാവും ജനസംഘം സ്ഥാപക നേതാക്കളില്‍ ഒരാളുമായ ജി മഹാദേവന് അന്തരിച്ചു. 84 വയസായിരുന്നു, വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകനായി 1946ലാണ് മഹാദേവന് പൊതുരംഗത്തേയ്ക്ക് എത്തിയത്. ആര്‍എസ്എസ് പ്രാന്തീയ സമ്പര്‍ക്കപ്രമുഖ്, വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
മൃതദേഹം 11.30 മുതല്‍ തൃശൂര്‍ ടൗണ്‍ ഹൗളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് പൂങ്കുന്നത്തെ വീട്ടുവളപ്പില്‍ സംസ്കാരചടങ്ങുകള്‍ നടക്കും.
Discussion about this post