തിരുവനന്തപുരം: സി.പി.എമ്മില്‍ നടക്കുന്നത് ബൂര്‍ഷ്വാ പാര്‍ട്ടി ചര്‍ച്ചയെന്ന് സി.പി.ഐ നേതാവ് സി.ദിവാകരന്. ഒരു നേതാവ് മത്സരിയ്ക്കണോ രണ്ട് നേതാവ് മത്സരിയ്ക്കണോ എന്ന ചര്‍ച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ചേര്‍ന്നതല്ല. വി.എസ് അച്യുതാനന്ദനും പിണറായി വിജയനും മത്സരിയ്ക്കട്ടേയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പില്‍ വി.എസിനെ മത്സരിപ്പിയ്ക്കണം. മത്സരിയ്ക്കുമെന്ന സന്ദേശം അദ്ദേഹം ജനങ്ങള്‍ക്ക് നല്കി. ഇനി പാര്‍ട്ടി സീറ്റ് നിഷേധിച്ചാല്‍ അത് പാര്‍ട്ടിയ്ക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
Discussion about this post