ലുധിയാന: ജെ.എന്‍.യു വിദ്യാര്‍തഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് പതിനഞ്ചുകാരി. ലുനിധാനയില്‍ നിന്നുള്ള ജാനവി ബെഹലാണ് അഭിപ്രായ സ്വാതന്ത്യം എന്ന വിഷയത്തില്‍ കനയ്യ കുമാറിനെ സംവാദത്തിന് വെല്ലുവിളിച്ചിരിയ്ക്കുന്നത്.
അഭിപ്രായ സ്വാതന്ത്ര്യമെന്നതിന്റെ പേരില്‍ ജെ.എന്‍.യുവില്‍ നടന്ന കാര്യങ്ങള്‍ ഒരു ഇന്ത്യക്കാരനും അംഗീകരിയ്ക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും അതിര്‍ത്തിയില്‍ പാക്ക് തീവ്രവാദികളോട് ഇന്ത്യന്‍ സൈന്യം പോരാടുമ്പോള്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ രാജ്യ വിരുദ്ധ മുദ്രാവാക്യം വിളിയ്ക്കുകയായിരുന്നെന്നും ജാനവി ഒരു ദേശിയ മാധ്യമത്തോട് പറഞ്ഞു.
രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി വിദ്യാര്‍ത്ഥി നേതാക്കള്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക് നേരെ ആക്ഷേപങ്ങളുന്നയിച്ചു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായയെ മലിനപ്പെടുത്തും. ഇന്ത്യന്‍ ഭരണഘടന നമുക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പു തരുന്നുണ്ട് എന്നാല്‍ അതിനര്‍ത്ഥം പരിധി വിട്ട് എന്തും പറയാമെന്നല്ലെന്നും ജാനവി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്വച്ഛ് ഭാരതുമായി ബന്ധപ്പെട്ട പ്രൊജക്ടുകള്‍ക്ക് ജാനവിയെ റിപ്പബ്ലിക് ദിനത്തില്‍ ആദരിച്ചിരുന്നു.
Discussion about this post