മുംബൈ : ഹിന്ദു സ്വരാജ് സ്വപ്നം കണ്ട് മുഗൾ സാമ്രാജ്യത്തെ പരാജയപ്പെടുത്തിയ മഹാനായ യോദ്ധാവ് ഛത്രപതി ശിവജി മഹാരാജിൻ്റെ വീര ചരിത്രം കടൽ കടക്കുന്നു. ആദ്യമായി ഒരു വിദേശരാജ്യത്ത് ചത്രപതി ശിവജിയുടെ പ്രതിമ സ്ഥാപിക്കാനായി ഒരുങ്ങുകയാണ്. ജപ്പാനിൽ ആണ് ശിവജിയുടെ പ്രതിമ സ്ഥാപിക്കുക. ഇതിനായി ഗ്വാളിയാറിൽ നിർമ്മിച്ച പ്രതിമ ജപ്പാനിലേക്കുള്ള യാത്ര ആരംഭിച്ചു.
എട്ടടി ഉയരത്തിൽ നിർമ്മിച്ചിട്ടുള്ള ശിവജിയുടെ അഷ്ടധാതു പ്രതിമ ആണ് ജപ്പാനിൽ സ്ഥാപിക്കുന്നത്. ശിവജി മഹാരാജ് കുതിരപ്പുറത്ത് ഇരിക്കുന്ന രീതിയിലുള്ള പ്രതിമയാണ് തയ്യാറാക്കിയിട്ടുള്ളത്. ജപ്പാനിലെ ടോക്കിയോയിൽ ആണ് പ്രതിമ സ്ഥാപിക്കുക. ആംഹി പുനേക്കർ ഓർഗനൈസേഷൻ, ഓൾ ജപ്പാൻ ഇന്ത്യൻ ഫെഡറേഷൻ, ടോക്കിയോയിലെ എഡോഗാവ ഇന്ത്യ കൾച്ചർ സെൻ്റർ എന്നിവയുടെ സഹകരണത്തോടെയാണ് ടോക്കിയോയിൽ ശിവജിയുടെ പ്രതിമ സ്ഥാപിക്കുന്നത്.
2025 മാർച്ച് ആദ്യവാരം ആണ് ടോക്കിയോയിൽ പ്രതിമ സ്ഥാപിക്കുന്ന ചടങ്ങ് നടത്തുന്നത്. പ്രതിമയുടെ സ്ഥാപന ചടങ്ങിനായി മഹാരാഷ്ട്രയിലെ പതിനൊന്ന് ചരിത്ര കോട്ടകളിൽ നിന്നുള്ള മണ്ണും വെള്ളവും കൂടി ജപ്പാനിലേക്ക് കൊണ്ടു കൊണ്ടുപോകുന്നുണ്ട്. മഹാരാഷ്ട്രയുടെ പൈതൃകത്തെ കുറിച്ചുള്ള അവബോധം അന്താരാഷ്ട്ര തലത്തിൽ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഒരു സുപ്രധാന സാംസ്കാരിക ശ്രമമായാണ് ടോക്കിയോയിൽ ചത്രപതി ശിവജിയുടെ പ്രതിമ സ്ഥാപിക്കുന്നത്.
Discussion about this post