യമുനാ നദിയിൽ ബി ജെ പി വിഷം കലർത്തിയെന്ന ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. പ്രധാനമന്ത്രി നരേന്ദ്ര മോദി മലിനജല സംസ്കരണ പ്ലാന്റിന് (എസ്.ടി.പി) 8500 കോടി നൽകിയെങ്കിലും അത് കെജ്രിവാൾ ഇതുവരെ നിർമ്മിച്ചിട്ടില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
“കെജ്‌രിവാൾ കൂട്ട വംശഹത്യയെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ അതിന് അദ്ദേഹം തന്നെയാണ് ഉത്തരവാദി. ഫരീദാബാദിൽ കൂട്ട വംശഹത്യ നടത്താൻ കെജ്‌രിവാൾ ശ്രമിക്കുകയാണ്, കാരണം യമുന നദിയിലേക്ക് മലിനജലം ഒഴുകുന്നു, രാസവസ്തുക്കളും മറ്റ് തരത്തിലുള്ള മലിന ജലവും അതിൽ വീഴുന്നു, അദ്ദേഹം അത് വൃത്തിയാക്കുന്നില്ല, മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു. കെജ്‌രിവാൾ തന്റെ ശീഷ് മഹലിൽ എസ്‌ടിപി നിർമ്മിക്കാൻ 15 കോടി രൂപ ഉപയോഗിച്ചു. പ്രധാനമന്ത്രി മോദി എസ്‌ടിപി നിർമ്മിക്കാൻ 8.5 ആയിരം കോടി നൽകിയെങ്കിലും അദ്ദേഹത്തിന് എസ്‌ടിപി നിർമ്മിക്കാൻ കഴിഞ്ഞില്ല,” സൈനി പറഞ്ഞു.
ഡൽഹി-ഹരിയാന അതിർത്തിയിൽ (പല്ല ഘട്ട്) നിന്നും ഡൽഹിയിലെ വസിരാബാദിൽ നിന്നും ശേഖരിച്ച രണ്ട് ജാർ യമുന വെള്ളമാണ് ഹരിയാന മുഖ്യമന്ത്രി കൊണ്ടുവന്നത്.
പല്ലയിൽ പരിശോധിച്ച വെള്ളത്തിന്റെയും വസിരാബാദിൽ നിന്ന് ശേഖരിച്ച വെള്ളത്തിന്റെയും ഗുണനിലവാരത്തിൽ വലിയ വ്യത്യാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ പരാജയങ്ങൾ മറച്ചുവെക്കാൻ കെജ്‌രിവാൾ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് മുഖ്യമന്ത്രി സൈനി പറഞ്ഞു. യമുന നദി വൃത്തിയാക്കുമെന്ന് കെജ്‌രിവാൾ പറഞ്ഞിരുന്നു, പക്ഷേ അദ്ദേഹം അത് വൃത്തിയാക്കിയില്ല, കെജ്‌രിവാൾ അത് മലിനമാക്കി. അതേസമയം ഞങ്ങൾ ശുദ്ധജലം ആണ് നൽകുന്നത്. സൈനി കൂട്ടിച്ചേർത്തു.
Discussion about this post