കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കേരളത്തിലേക്ക്. കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കേരളത്തിലെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാട്ടാനാണ് താന്‍ കേരളത്തിലേക്ക് വരുന്നതെന്ന് അവര്‍ പറഞ്ഞു. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് മമത ഇക്കാര്യം വ്യക്തമാക്കി.
കേരളത്തില്‍ എന്തിന് തിരഞ്ഞെടുപ്പ് നടത്തണം? കോണ്‍ഗ്രസും സി.പി.എമ്മും കൂടി പകുതി വീതം സീറ്റ് പങ്കുവച്ചെടുത്ത് ഭരിച്ചാല്‍പ്പോരേ? ബംഗാളില്‍ കൂട്ടുകച്ചവടം നടത്തുക വഴി ഇരുപാര്‍ട്ടികളും ജനങ്ങളെ രാഷ്ട്രീയമായി വഞ്ചിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.
ബംഗാളില്‍ മാത്രം ആറു ഘട്ടങ്ങളിലായി നിയമസഭ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെയും മമത രൂക്ഷമായി വിമര്‍ശിച്ചു. പശ്ചിമ ബംഗളിലെ 294 സീറ്റുകളിലെയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ മമത പ്രഖ്യാപിച്ചു. ഭവാനിപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് തന്നെയാണ് മമത ഇത്തവണയും മത്സരിക്കുന്നത്.
Discussion about this post