ബിജാപൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ബിജാപൂരിലെ ഗംഗലൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലുണ്ടായ ഏറ്റുമുട്ടലിൽ 8 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ കമ്യൂണിസ്റ്റ് ഭീകരർ പ്രദേശത്ത് ഉണ്ടെന്ന് വിവരത്തെ തുടർന്ന് പ്രദേശത്ത് പരിശോധന പുരോഗമിക്കുകയാണ്.
ഇന്ന് രാവിലെ 8:30 ഓടെയാണ് വനമേഖലയിൽ കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. തുടർന്ന് കമ്യൂണിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഡിആർജി,എസ്ടിഎഫ്,സിആർപിഎഫ്, സിആർപിഎഫിന്റെ എലൈറ്റ് യൂണിറ്റ് കോബ്ര എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഓപ്പറേഷന്റെ ഭാഗമായത്.












