Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘ ന്യൂജൻ കൂട്ടുകാരന്’താക്കോൽസ്ഥാനത്ത് ഇടം; ടാറ്റയുടെ അനുഗ്രഹത്തോടെ ശന്തനു നായിഡുവിന് ഇനി പുതിയ ദൗത്യം

by Brave India Desk
Feb 5, 2025, 03:57 pm IST
in India, Business
Share on FacebookTweetWhatsAppTelegram

കൂപ്പുകൈകളോടെ അല്ലാതെ ഒരു ഇന്ത്യക്കാരനും ഓർക്കുന്ന മുഖമാണ് രത്തൻടാറ്റയുടേത്. ഭാരതത്തിന്റെ വ്യവസായ ഭീഷ്മാചാര്യൻ. രാജ്യത്തിന്റെ ഏത് മുക്കും മൂലയും എടുത്താലും ഏത് വീടെടുത്താലും ഒരുടാറ്റ ഉൽപ്പന്നമെങ്കിലും കാണും. ഉത്പന്നങ്ങളുടെ ഈ വൈവിധ്യം മാത്രമല്ല സഹജീവികളോടുള്ള രത്തൻടാറ്റയുടെ സഹാനുഭൂതിയും കരുണയും ടാറ്റയെ ജനപ്രിയ ബ്രാൻഡാക്കുന്നതിൽ നിർണ്മായ പങ്കുവഹിച്ചു. ജീവിതത്തിൽ എപ്പോഴും വ്യത്യസ്തത പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ ന്യൂജൻ സുഹൃത്തായിരുന്ന ശന്തനു നായിഡു. ടാറ്റയുടെ മരണത്തിന് പിന്നാലെ ശന്തനുവിനെ കുറിച്ചും ആളുകൾ ചർച്ച ചെയ്തു. ബിസിനസ് ലോകത്തെ അതികായറ്റെ മനസാക്ഷി സൂക്ഷിപ്പുകാരന്റെ പ്രത്യേകതകൾ ലോകം ചർച്ച ചെയ്തു.

ഇപ്പോഴിതാ ശന്തനു നായിഡുവായി ബന്ധപ്പെട്ട് പുതിയ ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. കമ്പനിയുടെ ആത്മാവായിരുന്ന ടാറ്റയുടെ വിയോഗത്തിന് ശേഷവും ടാറ്റ ഗ്രൂപ്പ് അദ്ദേഹത്തിന്റെ ഇഷ്ടങ്ങളെ മറന്നില്ല. പ്രിയ ന്യൂജൻ കൂട്ടുകാരൻ ശന്തനുവിന് ടാറ്റയുടെ താക്കോൽ സ്ഥാനത്ത് തന്നെ നിയമനം നൽകിയിരിക്കുകയാണ് മേധാവികൾ. 2.61 ലക്ഷം തോടി രൂപ വിപണി മൂല്യമിള്ള ടാറ്റ മോട്ടോർസിന്റെ ജനറൽ മാനേജരും സ്ട്രാറ്റജിക് ഇനീഷ്യേറ്റീവ്‌സ് മേധാവിയുമായാണ് ശന്തനുവിനെ നിയമിച്ചിരിക്കുന്നത്.

Stories you may like

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

മരിച്ചെന്ന് ഡോക്ടർമാർ; 12 മണിക്കൂറിന് ശേഷം സംസ്‌കരിക്കാനൊരുങ്ങവെ നവജാതശിശു കരഞ്ഞു…

രത്തൻടാറ്റയുടെ സുഹൃത്തായിരുന്നത് കൊണ്ട് മാത്രമല്ല ശന്തനു ഈ സുപ്രധാന സ്ഥാനത്തേക്ക് എത്തിയതെന്ന് വേണം പറയാൻ. പൂനെയിൽ ജനിച്ചുവളർന്ന ശന്തനു നായിഡു സാവിത്രിഭായ് ഫുലെ സർവ്വകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും കോർണൽ ജോൺസൺ ഗ്രാജുവേറ്റ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽ നിന്ന് എംബിഎ ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. ടാറ്റ എൽക്സിയിൽ ഓട്ടോമൊബൈൽ എൻജിനീയറായാണ് കരിയർ ആരംഭിച്ചത്. രത്തൻ ടാറ്റയുടെ പേഴ്സണൽ അസിസ്റ്റന്റും ബിസിനസ് ജനറൽ മാനേജരുമായിരുന്നു ശന്തനു.30 വയസ് മാത്രമാണ് ശന്തനുവിന്റെ പ്രായം.

ടാറ്റയിലെ പുതിയ തന്റെ പദവിയെ കുറിച്ച് ശന്തനു തന്നെയാണ് ലിങ്ക് ഇന്നിലൂടെ പുറത്തുവിട്ടത്. വെള്ള ഷർട്ടും നേവി നിറത്തിലുള്ള പാന്റ്സും ധരിച്ച് പിതാവ് ടാറ്റാ മോട്ടോഴ്സ് പ്ലാന്റിൽനിന്ന് തിരിച്ചുവരുന്നതും കാത്ത് ഞാൻ ജാനലയ്ക്കരികിൽ നിൽക്കുമായിരുന്നു. ഇന്ന് ആ യാത്ര ഒരു പൂർണചക്രമായി അനുഭവപ്പെടുന്നു’ എന്നാണ് ശന്തനു സകുറിച്ചിരിക്കുന്നത്

സീനിയർ സിറ്റിസൺസ് കമ്പാനിയൻഷിപ്പ് സ്റ്റാർട്ടപ്പായ ഗുഡ്ഫെലോസിന്റെ സ്ഥാപകൻ കൂടിയാണ് നായിഡു.തെരുവുകളിൽ അലയുന്ന നായ്ക്കളെ അതിവേഗം പായുന്ന വാഹനങ്ങളിൽ നിന്നു രക്ഷിക്കാൻ 2014 ൽ ശന്തനു ഒരു നൂതനാശയം വികസിപ്പിച്ചിരുന്നു. ഈ ആശയമണ് രത്തൻ ടാറ്റയെ ശന്തനുവിലേയ്ക്ക് ആകർഷിച്ചത്. തുടർന്ന് ടാറ്റ ഈ ആശയത്തിൽ നിക്ഷേപം നടത്തുകയും, ശന്തനുവിന്റെ ഉപദേശകനായി മാറുകയും ആയിരുന്നു.

Tags: Shantanu Naidu
Share2TweetSendShare

Latest stories from this section

സാരാനാഥിൽ ആഷാഢ പൂർണിമ ആഘോഷവുമായി അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ ; പങ്കെടുത്ത് വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള ബുദ്ധമത നേതാക്കൾ

എയർ ഇന്ത്യ വിമാനാപകടം ; പ്രാഥമിക റിപ്പോർട്ട് ഇന്ന് പുറത്തുവിടും

ചങ്കൂർ ബാബക്ക് മതപരിവർത്തനത്തിനായി ഗൾഫ് രാജ്യങ്ങളിൽ നിന്നും ഫണ്ട് ; 40 അക്കൗണ്ടുകളിലായി 100 കോടി രൂപ ; അന്വേഷണം സഹായികളിലേക്കും വ്യാപിപ്പിച്ച് ഇഡി

പണിമുടക്ക് പൊളിഞ്ഞു; ജീവനക്കാരന് നേരെ കയ്യേറ്റം നടത്തി അരിശം തീർത്ത് സിഐടിയു നേതാക്കൾ

Discussion about this post

Latest News

‘ഇത് നിന്റെ ഇന്ത്യയല്ല, എന്റെ ഭാര്യയെ സുന്ദരി എന്ന് വിളിക്കരുത്’ ; യുഎസിൽ റസ്റ്റോറന്റ് ജീവനക്കാരനോട് കയർത്ത് പാകിസ്താൻ യുവാവ്

കോഹ്‌ലിയും രോഹിതും ഒന്നും അല്ല, ഒരു ദൗർബല്യവും ഇല്ലാത്ത ബാറ്റ്സ്മാൻ ആ ഇന്ത്യൻ താരം: സച്ചിൻ ടെണ്ടുൽക്കർ

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

പാകിസ്താനിൽ ബസ് യാത്രക്കാരായ 9 പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ബലൂചിസ്ഥാൻ വിഘടനവാദികളെന്ന് പോലീസ്

എന്റെ മികച്ച ബോളിങ് പ്രകടനത്തിന് കാരണം ഇന്ത്യൻ താരങ്ങളുടെ സഹായം കൊണ്ട് അല്ല, ഉപദേശിച്ചത് ആ ഇതിഹാസതാരം: നിതീഷ് കുമാർ റെഡ്ഡി

മരിച്ചെന്ന് ഡോക്ടർമാർ; 12 മണിക്കൂറിന് ശേഷം സംസ്‌കരിക്കാനൊരുങ്ങവെ നവജാതശിശു കരഞ്ഞു…

ഋഷഭ് പന്തിന്റെ കാര്യത്തിൽ നിർണായക അപ്ഡേറ്റ്, അങ്ങനെ സംഭവിച്ചാൽ ഇന്ത്യക്ക് കാര്യങ്ങൾ പണിയാകും; ഐസിസി നിയമവും തിരിച്ചടി

സാരാനാഥിൽ ആഷാഢ പൂർണിമ ആഘോഷവുമായി അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ ; പങ്കെടുത്ത് വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള ബുദ്ധമത നേതാക്കൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies