പുണ്യം ഒഴുക്കി,പാപങ്ങൾ കഴുകി, 2025 ലെ മഹാകുംഭമേള, ബസന്ത് പഞ്ചമിയുടെ അമൃത് സ്‌നാനത്തോടെ, അതിന്റെ സമാപനത്തിലേക്ക് അടുക്കുക്കുകയാണ്. ഈവേളയിൽ, ഭാരതത്തിലെ യുവാക്കൾക്കിടയിൽ കുംഭഠമേള വലിയൊരു ചലനമാണ് സൃഷ്ടിച്ചതെന്ന് പറയാതെ വയ്യ. യുവജന പങ്കാളിത്തത്തിൽ ശ്രദ്ധേയമായ വർദ്ധനവാണത്രേ ഇത്തവണ കുംഭമേളയിൽ ഉണ്ടായത്. സനാതന സംസ്‌കാരത്തിന്റെ ഏറ്റവും വലിയ സമ്മേളനത്തിൽ പങ്കെടുത്തവരിൽ 50 ശതമാനത്തിലധികം പേരും 30 വയസ്സിന് താഴെയുള്ളവരാണെന്ന് മഹാമണ്ഡലേശ്വർ സമ്പൂർണാനന്ദ് മഹാരാജ് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും കൂട്ടായ ശ്രമങ്ങളുടെ ഫലമായാണ് ഈ മാറ്റം ഉണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുവാക്കളുടെ വൻ പങ്കാളിത്തം ഒരു സാംസ്‌കാരിക ഉണർവിനെയാി സൂചിപ്പിക്കുന്നത്., ആത്മീയതയെയും സ്വന്തം പൈതൃകത്തെയും കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനായി യുവാക്കൾ ഒറ്റയ്ക്കും കുടുംബത്തോടൊപ്പമോ, സുഹൃത്തുക്കൾക്കൊപ്പമോ മഹാകുംഭമേളയിൽ പങ്കെടുക്കുകയുണ്ടായി. സത്സംഗ്, കീർത്തനം, രാമകഥ, ഭാഗവത് പ്രഭാഷണങ്ങൾ തുടങ്ങിയവയിൽ മടികൂടാതെ യുവാക്കൾ പങ്കെടുത്തിരുന്നു.അവരുടെ പൈതൃകം, സംസ്‌കാരം, ജീവിതത്തിന്റെ സത്ത എന്നിവയെക്കുറിച്ച് സ്വാമിമാരിൽ നിന്ന് മാർഗനിർദേശം തേടിയിരുന്നുവെന്നും മഹാമണ്ഡലേശ്വർ സമ്പൂർണാനന്ദ് മഹാരാജ് പറയുന്നു. ഈ മഹാാകുംഭമേള ഇന്ത്യയുടെ ആത്മീയ വേരുകളുമായുള്ള ഒരു നവീകൃത ബന്ധം ജ്വലിപ്പിക്കുക മാത്രമല്ല, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ഐക്യത്തിനുള്ള ഒരു വേദിയായും വർത്തിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി യോഗി വിശേഷിപ്പിച്ചതുപോലെ, എല്ലാ തുറകളിൽ നിന്നുമുള്ള തീർത്ഥാടകർ സാമൂഹികമായ വ്യത്യാസങ്ങൾ മാറ്റിവെച്ച്, തീർത്ഥ സ്‌നാനത്തിൽ പങ്കെടുക്കുന്നതിനായി ഒത്തുചേരുന്ന ‘ഐക്യത്തിന്റെ കുംഭം’ ആണിത്. സാംസ്‌കാരിക ഐക്യദാർഢ്യത്തിന്റെ ശക്തമായ പ്രതീകമായി, നിരവധി പേർ ത്രിവേണീസംഗമത്തിൽ നിന്ന് മണ്ണ് ശേഖരിക്കുന്നത് കാണാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post