തിരുവനന്തപുരം: മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍. നിലം നികത്താന്‍ അനുമതി നല്‍കിയതിലൂടെ ജനങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ സംശയത്തിന്റെ നിഴലിലായി.
അനുമതി നല്‍കിയത് ഗുരുതരമായ തെറ്റാണ്. തിരുത്തിയില്ലെങ്കില്‍ കെ.പി.സി.സി ഇടപെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. റെവന്യു മന്ത്രിയ്ക്ക് ഉത്തരവ് പിന്‍വലിയ്ക്കാനുള്ള ന്യായമായ സാവകാശമാണ് ഇപ്പോള്‍ നല്‍കിയിരിയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും സര്‍ക്കാര്‍ ഉത്തരവിനെതിരെ രംഗത്തെത്തിയിരുന്നു. കെപിസിസി ഉപസമിതിയുടെ നിര്‍ദേശങ്ങള്‍ മറികടന്നാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്നും ഉത്തരവ് പിന്‍വലിച്ച് വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും സുധീരന്‍ ആവശ്യപ്പെട്ടു.
Discussion about this post