Monday, August 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മനുഷ്യ മുടി കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ ; കൊഴിഞ്ഞുവീഴുന്ന മുടിയിഴകൾക്ക് പോലും ആയിരങ്ങൾ വില

by Brave India Desk
Feb 10, 2025, 08:26 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : മനുഷ്യ മുടി കയറ്റുമതിയിൽ സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ. കിലോഗ്രാമിന് 65 യുഎസ് ഡോളറിൽ താഴെ വിലയുള്ള അസംസ്കൃത മുടിയുടെ കയറ്റുമതി നിരോധിച്ചു. അസംസ്കൃത മനുഷ്യ മുടി നിരോധിക്കുന്നതിനായി അതിന്റെ കയറ്റുമതി നയത്തിൽ ഭേദഗതി വരുത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) പുറത്തിറക്കിയ വിജ്ഞാപനത്തിൽ ആണ് അറിയിച്ചത്. 2022 ജനുവരിയിൽ കേന്ദ്ര സർക്കാർ അസംസ്കൃത മനുഷ്യ മുടി കയറ്റുമതിയിൽ  നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്തിറക്കിയ പുതിയ വിജ്ഞാപന പ്രകാരം  കിലോഗ്രാമിന് 65 യുഎസ് ഡോളറോ അതിൽ കൂടുതലോ ആണെങ്കിൽ കയറ്റുമതി ചെയ്യാൻ അനുമതി നൽകുന്നതായിരിക്കും.

Stories you may like

‘ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നത് അപരാധമാണോ? വിഷയദാരിദ്ര്യം കൊണ്ട് മാധ്യമങ്ങളും പ്രതിപക്ഷവും പുകമറ സൃഷ്ടിക്കുന്നു!’:കെ. മുരളിധരൻ

‘കുറ്റം തെളിഞ്ഞാൽ തൂങ്ങിമരിക്കുമെന്ന് പറഞ്ഞതാണ്, സത്യം ജയിച്ചു!’; ബ്രിജ് ഭൂഷണെ പൂർണ്ണമായും കുറ്റവിമുക്തനാക്കി കോടതി

മ്യാൻമർ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് അസംസ്കൃത മനുഷ്യ മുടി കള്ളക്കടത്ത് നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ ഈ പുതിയ  തീരുമാനം. മുടിയുടെ കള്ളക്കടത്ത് പ്രാദേശിക വ്യവസായങ്ങളെയും കയറ്റുമതിയെയും പ്രതികൂലമായി ബാധിക്കുന്നതായി സർക്കാർ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ സൗന്ദര്യ വിപണി ലക്ഷ്യമിട്ടാണ് ഇന്ത്യയിൽ നിന്നുമുള്ള മനുഷ്യ മുടി കയറ്റുമതി നടക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമാണ് പ്രധാനമായും അസംസ്കൃത മനുഷ്യ മുടി കയറ്റുമതി ചെയ്യുന്നത്.

ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് പ്രധാനമായും അസംസ്കൃത മുടി കയറ്റുമതി ചെയ്യുന്നത്. ഇതുകൂടാതെ പശ്ചിമബംഗാളിൽ നിന്നും മനുഷ്യ മുടി കയറ്റുമതി ചെയ്യാറുണ്ട്. ഈ സംസ്ഥാനങ്ങളിലെ വീടുകളിൽ നിന്നും ക്ഷേത്രങ്ങളിൽ നിന്നുമാണ് പ്രധാനമായും അസംസ്കൃത മനുഷ്യ മുടി ശേഖരിക്കുന്നത്. ഇന്ത്യ കൂടാതെ ചൈന, കംബോഡിയ, വിയറ്റ്നാം, മ്യാൻമർ എന്നീ രാജ്യങ്ങളാണ് ആഗോളതലത്തിൽ മനുഷ്യ മുടി കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ പ്രകൃതിദത്തമായ മുടി കൊണ്ടുള്ള വിഗ് വലിയ രീതിയിൽ ഡിമാൻഡ് ഉള്ളതിനാൽ മുടിയുടെ നീളത്തിനും കട്ടിക്കും അനുസരിച്ച് വില ലഭിക്കുന്നതാണ്.

ഇന്ത്യയിൽ നിന്നും രണ്ട് തരം മുടി ആണ് വ്യാവസായക ആവശ്യങ്ങൾക്കായി ശേഖരിക്കുന്നത്. -റെമി മുടി നോൺ-റെമി മുടി എന്നാണ് ഇവ അറിയപ്പെടുന്നത്. അസംസ്കൃത മനുഷ്യ മുടി ഇനങ്ങളിലെ ഏറ്റവും മികച്ച ഇനമാണ് റെമി മുടി.  മതപരമായ വ്രതങ്ങളുടെ ഭാഗമായി തീർത്ഥാടകർ മുടി ദാനം ചെയ്യുന്ന ക്ഷേത്രങ്ങളിൽ നിന്നാണ് ഇത് ശേഖരിക്കുന്നത്.  പ്രധാനമായും ഹെയർപീസുകളും വിഗ്ഗുകളും നിർമ്മിക്കുന്നതിനാണ് റെമി മുടി ഉപയോഗിക്കുന്നത്. എന്നാൽ ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും ചെറിയ കൂട്ടം ആളുകൾ ശേഖരിക്കുന്ന ഗാർഹിക മാലിന്യമാണ് നോൺ-റെമി മുടി. അതായത് സ്ത്രീകളുടെ കൊഴിഞ്ഞുവീഴുന്ന മുടിയിഴകൾ കൂട്ടിവെച്ച് ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തുന്നതാണ് നോൺ-റെമി മുടി. ഗാർഹിക മേഖലയിൽ നിന്നു കൂടാതെ ബ്യൂട്ടിപാർലർ, ഹെയർ സലൂൺ പോലെയുള്ള ചെറുകിട മേഖലകളിൽ നിന്നും ഇത്തരം മുടി വിപണിയിലേക്ക് എത്തുന്നുണ്ട്. പാർലറുകളിൽ തന്നെ കൂടുതൽ നീളത്തിൽ മുറിക്കുന്ന മുടി റെമി വിഭാഗത്തിൽ വിഗ്ഗ് നിർമ്മാണത്തിനായാണ് വിപണിയിൽ എത്തുന്നത്.  2023-24 ൽ ഇന്ത്യയിൽ നിന്നുള്ള അസംസ്കൃത മനുഷ്യ മുടിയുടെ കയറ്റുമതി 124 മില്യൺ യുഎസ് ഡോളറായിരുന്നു. എന്നാൽ ഈ സാമ്പത്തിക വർഷം ഏപ്രിൽ-നവംബർ കാലയളവിൽ മാത്രം കയറ്റുമതി 123.96 മില്യൺ യുഎസ് ഡോളറായി ഉയർന്നു.

Tags: raw human hairhuman hair exportbanned export of human hair under $65 per kilo
Share1TweetSendShare

Latest stories from this section

25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ഇൻഷുറൻസ്, റബറിന് 250 രൂപ താങ്ങുവില; കേരള ബജറ്റ് 2026-ലെ പ്രധാന പ്രഖ്യാപനങ്ങൾ

‘ഭക്ഷണം കഴിച്ചത് അപരാധമോ? നിരാഹാരമിരിക്കണമെന്ന് അറിഞ്ഞില്ല!’: വിരുന്ന്-ഹെലികോപ്റ്റർ വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ

‘ഇന്ത്യൻ ഭൂപടത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കാശ്മീരുമില്ല!’;ഹോട്ടലിനെതിരെ ഒളിമ്പ്യൻ ലവ്‌ലിന; എംബസി ഇടപെട്ടു, മാപ്പപേക്ഷിച്ച് റസ്റ്റോറന്റ്

‘ഇന്ത്യൻ ഭൂപടത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കാശ്മീരുമില്ല!’;ഹോട്ടലിനെതിരെ ഒളിമ്പ്യൻ ലവ്‌ലിന; എംബസി ഇടപെട്ടു, മാപ്പപേക്ഷിച്ച് റസ്റ്റോറന്റ്

‘ഇഷ്‌ടികക്കളത്തിൽ വേഷം മാറി വന്നു, സംസാരിച്ചു, പിന്നാലെ തുരുതുരാ വെടിവെച്ചു!’; കുൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രാദേശിക ലഷ്‌കർ ഭീകരനെന്ന് സംശയം

‘ഇഷ്‌ടികക്കളത്തിൽ വേഷം മാറി വന്നു, സംസാരിച്ചു, പിന്നാലെ തുരുതുരാ വെടിവെച്ചു!’; കുൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രാദേശിക ലഷ്‌കർ ഭീകരനെന്ന് സംശയം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

‘സത്യം പുറത്തറിയരുത്, ഡിജിറ്റൽ പൂട്ടിട്ട് പാകിസ്താൻ!’; POK ജനകീയ പ്രക്ഷോഭം മറച്ചുവെക്കാൻ വാർത്താ വെബ്‌സൈറ്റുകൾക്കും യൂട്യൂബിനും നിരോധനം

Discussion about this post

Latest News

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

‘ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നത് അപരാധമാണോ? വിഷയദാരിദ്ര്യം കൊണ്ട് മാധ്യമങ്ങളും പ്രതിപക്ഷവും പുകമറ സൃഷ്ടിക്കുന്നു!’:കെ. മുരളിധരൻ

‘കുറ്റം തെളിഞ്ഞാൽ തൂങ്ങിമരിക്കുമെന്ന് പറഞ്ഞതാണ്, സത്യം ജയിച്ചു!’; ബ്രിജ് ഭൂഷണെ പൂർണ്ണമായും കുറ്റവിമുക്തനാക്കി കോടതി

‘കുറ്റം തെളിഞ്ഞാൽ തൂങ്ങിമരിക്കുമെന്ന് പറഞ്ഞതാണ്, സത്യം ജയിച്ചു!’; ബ്രിജ് ഭൂഷണെ പൂർണ്ണമായും കുറ്റവിമുക്തനാക്കി കോടതി

25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ഇൻഷുറൻസ്, റബറിന് 250 രൂപ താങ്ങുവില; കേരള ബജറ്റ് 2026-ലെ പ്രധാന പ്രഖ്യാപനങ്ങൾ

‘ഭക്ഷണം കഴിച്ചത് അപരാധമോ? നിരാഹാരമിരിക്കണമെന്ന് അറിഞ്ഞില്ല!’: വിരുന്ന്-ഹെലികോപ്റ്റർ വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ

പകൽ സമയത്ത് ബീച്ചിലെ മണലിൽ ചവിട്ടിയാൽ പൊള്ളുന്നത് എന്തുകൊണ്ട്? കടൽവെള്ളത്തിന് ഇല്ലാത്ത ഈ ചൂട് മണലിന് എവിടെനിന്ന് കിട്ടി!

പകൽ സമയത്ത് ബീച്ചിലെ മണലിൽ ചവിട്ടിയാൽ പൊള്ളുന്നത് എന്തുകൊണ്ട്? കടൽവെള്ളത്തിന് ഇല്ലാത്ത ഈ ചൂട് മണലിന് എവിടെനിന്ന് കിട്ടി!

‘ഇന്ത്യൻ ഭൂപടത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കാശ്മീരുമില്ല!’;ഹോട്ടലിനെതിരെ ഒളിമ്പ്യൻ ലവ്‌ലിന; എംബസി ഇടപെട്ടു, മാപ്പപേക്ഷിച്ച് റസ്റ്റോറന്റ്

‘ഇന്ത്യൻ ഭൂപടത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കാശ്മീരുമില്ല!’;ഹോട്ടലിനെതിരെ ഒളിമ്പ്യൻ ലവ്‌ലിന; എംബസി ഇടപെട്ടു, മാപ്പപേക്ഷിച്ച് റസ്റ്റോറന്റ്

‘ഇഷ്‌ടികക്കളത്തിൽ വേഷം മാറി വന്നു, സംസാരിച്ചു, പിന്നാലെ തുരുതുരാ വെടിവെച്ചു!’; കുൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രാദേശിക ലഷ്‌കർ ഭീകരനെന്ന് സംശയം

‘ഇഷ്‌ടികക്കളത്തിൽ വേഷം മാറി വന്നു, സംസാരിച്ചു, പിന്നാലെ തുരുതുരാ വെടിവെച്ചു!’; കുൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രാദേശിക ലഷ്‌കർ ഭീകരനെന്ന് സംശയം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

‘സത്യം പുറത്തറിയരുത്, ഡിജിറ്റൽ പൂട്ടിട്ട് പാകിസ്താൻ!’; POK ജനകീയ പ്രക്ഷോഭം മറച്ചുവെക്കാൻ വാർത്താ വെബ്‌സൈറ്റുകൾക്കും യൂട്യൂബിനും നിരോധനം

‘കാഫിറുകളുമായി സഖ്യം വേണ്ട, ഇന്ത്യക്കാരുമായി ഡിഎൻഎ സാമ്യമുള്ളവർ എങ്ങനെ മുസ്ലീങ്ങളാകും?’: വിദ്വേഷ പരാമർശവുമായി പാക് സൈനിക ജനറൽ

‘കാഫിറുകളുമായി സഖ്യം വേണ്ട, ഇന്ത്യക്കാരുമായി ഡിഎൻഎ സാമ്യമുള്ളവർ എങ്ങനെ മുസ്ലീങ്ങളാകും?’: വിദ്വേഷ പരാമർശവുമായി പാക് സൈനിക ജനറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies