Monday, July 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പെര്‍ഫ്യൂമെന്ന് പറഞ്ഞിട്ട് കാര്യമില്ല, കൊച്ചിയില്‍ നിന്ന് പിടിച്ചത് നല്ല ഒന്നാന്തരം വിഷം, ആഫ്റ്റര്‍ ഷേവായി ഉപയോഗം

by Brave India Desk
Feb 12, 2025, 05:24 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു. എറണാകുളത്തെ മറൈന്‍ ഡ്രൈവില്‍ പ്രവര്‍ത്തിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളുടെ മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നുമാണ് മായം ചേര്‍ത്ത പെര്‍ഫ്യൂമുകള്‍ ഡ്രഗ്‌സ് കണ്‍ട്രോള് വിഭാഗം പിടികൂടിയത്. പെര്‍ഫ്യൂമില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് 95 ശതമാനത്തോളം ഉണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Stories you may like

വർഗവഞ്ചകൻ,’നാണമില്ലേ ആ സീറ്റിലിരിക്കാൻ, ഗോവിന്ദൻ വായടയ്ക്കുന്നതാണ് നല്ലത്’; ജി. സുധാകരൻ

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

മീഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിരിക്കുന്നത് കൊണ്ട് ഇത് തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പരിശോധനകള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനം ‘കരിഷ്മ പെര്‍ഫ്യൂം’ എന്ന പേരില്‍ ഇറക്കിയ പെര്‍ഫ്യൂമിലാണ് മീഥൈല്‍ ആല്‍ക്കഹോളിന്റെ ലെവല്‍ അമിതമാണെന്ന് കണ്ടെത്തിയത്. കേരള പോയിസണ്‍ റൂളിന്റെ ഷെഡ്യൂള്‍ ഒന്നില്‍ വരുന്ന ഒരു വിഷമാണ് മീഥൈല്‍ ആല്‍ക്കഹോള്‍. ആരോഗ്യത്തിന് ഹാനികരമായിട്ടുള്ള ഇത്തരം പദാര്‍ത്ഥങ്ങളുള്ള സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം മായം ചേര്‍ക്കല്‍ (Adulterated) വിഭാഗത്തിലാണ് നിര്‍വചിക്കപ്പെട്ടിരിക്കുന്നത്.

കരിഷ്മ പെര്‍ഫ്യൂം ആയിട്ടാണ് നിര്‍മ്മിക്കുന്നതെങ്കിലും ഇത് പലപ്പോഴും ഒരു ആഫ്റ്റര്‍ ഷേവ് ആയിട്ടാണ് ് ഉപയോഗിക്കപ്പെടുന്നത്. അതിനാല്‍ തന്നെ മൃദുവായ മുഖ ചര്‍മ്മത്തിലൂടെയും മുറിവിലൂടെയും വേഗത്തില്‍ ശരീരത്തിലെത്തി ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു.

അഹമ്മദാബാദില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തിന്റെ ലൈസന്‍സ് സംബന്ധിച്ച വിശദാംശങ്ങള്‍ അന്വേഷിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. മായം ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നിര്‍മ്മിച്ച് വിതരണം നടത്തിയാല്‍ 3 വര്‍ഷം വരെ തടവും 50,000 രൂപയില്‍ കുറയാത്ത പിഴയും കിട്ടാവുന്ന കുറ്റമാണ്. എറണാകുളം അസിസ്റ്റന്റ് ഡ്രഗ്സ് കണ്‍ട്രോളര്‍ സന്തോഷ് കെ മാത്യുവിന്റെ ഏകോപനത്തില്‍ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരായ നിഷിത് എംസി, ടെസ്സി തോമസ്, നവീന്‍ കെആര്‍, നിഷ വിന്‍സെന്റ് എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.

Tags: adulterationperfume
Share2TweetSendShare

Latest stories from this section

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസും ആകാശ്തീറും വാങ്ങാൻ യുഎഇ; പ്രതിരോധ രംഗത്ത് വൻ കരാറിലേക്ക് ഇരുരാജ്യങ്ങളും

‘ഫിലിപ്പീൻസിന് പിന്നാലെ ഇൻഡൊനീഷ്യയും; ചൈനയ്ക്ക് നെഞ്ചിടിപ്പേറ്റി ഇന്ത്യയുടെ ബ്രഹ്മോസ് നയതന്ത്രം, ചരിത്രമെഴുതാൻ പ്രധാനമന്ത്രി!

കോറോ ഹെൽത്ത് ചർച്ചകളിൽ നിന്ന് പിന്മാറി; 800 ജീവനക്കാരെ ഓഫീസിന് പുറത്താക്കി കമ്പനിയുടെ കടുംപിടുത്തം; ലേബർ ഓഫീസർമാരെയും വെല്ലുവിളിച്ചു

കോറോ ഹെൽത്ത് ചർച്ചകളിൽ നിന്ന് പിന്മാറി; 800 ജീവനക്കാരെ ഓഫീസിന് പുറത്താക്കി കമ്പനിയുടെ കടുംപിടുത്തം; ലേബർ ഓഫീസർമാരെയും വെല്ലുവിളിച്ചു

ഓപ്പറേഷൻ ബിഹാലി; ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം

‘അമർനാഥ് തീർത്ഥാടനത്തിനിടെ കാശ്മീരിൽ കനത്ത വെടിവെപ്പ്; രണ്ട് ലഷ്കർ ഭീകരരെ വളഞ്ഞ് സൈന്യം, ഡ്രോണുകളും സ്നിഫർ നായ്ക്കളും രംഗത്ത്!’

കടലിനടിയിൽ കണ്ണുവെച്ച് ഇന്ത്യ, ചൈനീസ്-പാക് അന്തർവാഹിനികൾക്ക് ഇനി രക്ഷയില്ല; കൊച്ചിയിൽ ഒരുങ്ങുന്നത് രാജ്യത്തിന്റെ അത്ഭുത വലയം

കടലിനടിയിൽ കണ്ണുവെച്ച് ഇന്ത്യ, ചൈനീസ്-പാക് അന്തർവാഹിനികൾക്ക് ഇനി രക്ഷയില്ല; കൊച്ചിയിൽ ഒരുങ്ങുന്നത് രാജ്യത്തിന്റെ അത്ഭുത വലയം

Discussion about this post

Latest News

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

വർഗവഞ്ചകൻ,’നാണമില്ലേ ആ സീറ്റിലിരിക്കാൻ, ഗോവിന്ദൻ വായടയ്ക്കുന്നതാണ് നല്ലത്’; ജി. സുധാകരൻ

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസും ആകാശ്തീറും വാങ്ങാൻ യുഎഇ; പ്രതിരോധ രംഗത്ത് വൻ കരാറിലേക്ക് ഇരുരാജ്യങ്ങളും

‘ഫിലിപ്പീൻസിന് പിന്നാലെ ഇൻഡൊനീഷ്യയും; ചൈനയ്ക്ക് നെഞ്ചിടിപ്പേറ്റി ഇന്ത്യയുടെ ബ്രഹ്മോസ് നയതന്ത്രം, ചരിത്രമെഴുതാൻ പ്രധാനമന്ത്രി!

കോറോ ഹെൽത്ത് ചർച്ചകളിൽ നിന്ന് പിന്മാറി; 800 ജീവനക്കാരെ ഓഫീസിന് പുറത്താക്കി കമ്പനിയുടെ കടുംപിടുത്തം; ലേബർ ഓഫീസർമാരെയും വെല്ലുവിളിച്ചു

കോറോ ഹെൽത്ത് ചർച്ചകളിൽ നിന്ന് പിന്മാറി; 800 ജീവനക്കാരെ ഓഫീസിന് പുറത്താക്കി കമ്പനിയുടെ കടുംപിടുത്തം; ലേബർ ഓഫീസർമാരെയും വെല്ലുവിളിച്ചു

ഓപ്പറേഷൻ ബിഹാലി; ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം

‘അമർനാഥ് തീർത്ഥാടനത്തിനിടെ കാശ്മീരിൽ കനത്ത വെടിവെപ്പ്; രണ്ട് ലഷ്കർ ഭീകരരെ വളഞ്ഞ് സൈന്യം, ഡ്രോണുകളും സ്നിഫർ നായ്ക്കളും രംഗത്ത്!’

കടലിനടിയിൽ കണ്ണുവെച്ച് ഇന്ത്യ, ചൈനീസ്-പാക് അന്തർവാഹിനികൾക്ക് ഇനി രക്ഷയില്ല; കൊച്ചിയിൽ ഒരുങ്ങുന്നത് രാജ്യത്തിന്റെ അത്ഭുത വലയം

കടലിനടിയിൽ കണ്ണുവെച്ച് ഇന്ത്യ, ചൈനീസ്-പാക് അന്തർവാഹിനികൾക്ക് ഇനി രക്ഷയില്ല; കൊച്ചിയിൽ ഒരുങ്ങുന്നത് രാജ്യത്തിന്റെ അത്ഭുത വലയം

ഇന്ത്യ സഹായിക്കണം, അതിർത്തി തുറക്കണം’; പാക് അടിച്ചമർത്തലിനെതിരെ ഇന്ത്യയുടെ സഹായം തേടി അധിനിവേശ കശ്മീർ

ഇന്ത്യ സഹായിക്കണം, അതിർത്തി തുറക്കണം’; പാക് അടിച്ചമർത്തലിനെതിരെ ഇന്ത്യയുടെ സഹായം തേടി അധിനിവേശ കശ്മീർ

ഇന്ത്യ സഹായിക്കണം!’;’പാകിസ്ഥാൻ വെടിവെച്ചാൽ ഞങ്ങൾ അതിർത്തി കടക്കും,സഹായമഭ്യർത്ഥിച്ച് കശ്മീരി നേതാക്കൾ

ഇന്ത്യ സഹായിക്കണം!’;’പാകിസ്ഥാൻ വെടിവെച്ചാൽ ഞങ്ങൾ അതിർത്തി കടക്കും,സഹായമഭ്യർത്ഥിച്ച് കശ്മീരി നേതാക്കൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies