വൃന്ദാവന്‍: ഇന്ത്യയ്ക്ക് ദൈവത്തിന്റെ സമ്മാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. ഇന്ത്യയെ ശക്തിപ്പെടുത്താനും സമ്പന്നമായ രാജ്യമാക്കി മാറ്റാനും അദ്ദേഹം ശ്രമിക്കുന്നുണ്ടെന്നും ഹൗഹാന്‍ പറഞ്ഞു. ഭാരതീയ ജനത യുവമോര്‍ച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ചൗഹാന്.
മോദി ഇപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തനായ നേതാവാണ്. നല്ല ആശയങ്ങള്‍ ഉള്ള വ്യക്തിയാണ് അദ്ദേഹം. അത് നടപ്പിലാക്കാനും അദ്ദേഹത്തിന് അറിയാം. ഇന്ത്യയ്ക്ക് ദൈവം നല്കിയ പുണ്യമായ സമ്മാനമാണ് അദ്ദേഹം. 2022ഓടെ ഇന്ത്യയുടെ വിശ്വ ഗുരു എന്ന വിശേഷണത്തിനും അദ്ദേഹം അര്‍ഹനാകുമെന്ന് ചൗഹാന് കൂട്ടിച്ചേര്‍ത്തു. ലോകത്തില്‍ എവിടെ പോയാലും അവിടെയുള്ളവര്‍ ആവേശത്തോടെ മോദി മോദിയെന്ന് വിളിച്ചുകൊണ്ടിരിക്കുമെന്നും ചൗഹാന് പറഞ്ഞു.
അതേ സമയം ജെ.എന്‍.യു വിഷയത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് മഹാത്മ ഗാന്ധിയെ തന്നെ ലജ്ജിപ്പിക്കുന്ന വിധത്തിലായിരുന്നെന്ന് ചൗഹാന് പരിഹസിച്ചു. സാധാരണക്കാരെ കുറിച്ച സംസാരിക്കാന്‍ കോണ്‍ഗ്രസിന് ഒരു അധികാരവും ഇല്ല. പാവപ്പെട്ടവരുടെ ചോര ഊറ്റി കുടിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post