Tuesday, July 15, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

ആർബിഐ നിർദ്ദേശങ്ങൾ പാലിച്ചില്ല ; രണ്ട് പ്രമുഖ ബാങ്കുകൾക്കും ഒരു ധനകാര്യ സ്ഥാപനത്തിനും കൂടി 73. 9 ലക്ഷം രൂപ പിഴ

by Brave India Desk
Feb 14, 2025, 09:06 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ആർബിഐ നിർദ്ദേശങ്ങൾ പാലിക്കാത്തതിനും മാനദണ്ഡങ്ങൾ ലംഘിച്ചതിനും രണ്ട് ബാങ്കുകൾക്ക് പിഴ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് നൈനിറ്റാൾ ബാങ്കിനും ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്കിനും ആണ് പിഴ ചുമത്തിയിരിക്കുന്നത്. ആകെ 68.1 ലക്ഷം രൂപയാണ് രണ്ട് ബാങ്കുകൾക്കുമായി പിഴ ചുമത്തിയത്. ആർബിഐ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, ‘മുൻകൂർ പലിശ നിരക്ക്’, ‘ബാങ്കുകളിലെ ഉപഭോക്തൃ സേവനം’ എന്നിവയെക്കുറിച്ചുള്ള ആർ‌ബി‌ഐയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിന് നൈനിറ്റാൾ ബാങ്ക് ലിമിറ്റഡിന് 61.40 ലക്ഷം രൂപ പിഴ ചുമത്തി.

ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന് ആർ‌ബി‌ഐ 6.70 ലക്ഷം രൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്.
‘വായ്പകളും മുൻകൂർ വായ്പകളും – നിയമപരമായ മറ്റ് നിയന്ത്രണങ്ങളും’ എന്ന വിഷയത്തിൽ ആർ‌ബി‌ഐ പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന്റെ പേരിലാണ് ഉജ്ജീവൻ സ്മാൾ ഫിനാൻസ് ബാങ്കിന് പിഴ ചുമത്തിയിട്ടുള്ളത്. ഈ രണ്ടു ബാങ്കുകളെ കൂടാതെ ഒരു ധനകാര്യ സ്ഥാപനത്തിനും ആർബിഐ നിർദ്ദേശങ്ങൾ ലംഘിച്ചതിന്റെ പേരിൽ പിഴ ചുമത്തിയിട്ടുണ്ട്. ശ്രീറാം ഫിനാൻസിന് ആണ് പിഴ ചുമത്തിട്ടുള്ളത്. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് ക്രെഡിറ്റ് വിവരങ്ങൾ നൽകുന്നതിനുള്ള ഡാറ്റ ഫോർമാറ്റ്’ മാർഗ്ഗനിർദ്ദേശങ്ങളും കെ‌വൈ‌സി മാർഗ്ഗനിർദ്ദേശങ്ങളും ഉൾപ്പെടെയുള്ള ചില വ്യവസ്ഥകൾ പാലിക്കാത്തതിന്
5.80 ലക്ഷം രൂപയാണ് ശ്രീറാം ഫിനാൻസിന് പിഴ ചുമത്തിയിട്ടുള്ളത്.

Stories you may like

ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തി പിന്നാലെ ജീവനൊടുക്കി 22കാരിയായ നവവധു

ബലൂചിസ്ഥാൻ ഒരിക്കലും പാകിസ്താന്റെ ഭാഗമാകില്ല,ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം; ആവർത്തിച്ച് ബിഎൻഎം നേതാവ്

നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയാണ് പിഴകൾ ചുമത്തിയിരിക്കുന്നതെന്നും വായ്പാദാതാക്കൾ അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയ ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ ബാധിക്കുന്നതല്ല ഈ ഉത്തരവ് എന്നും ആർബിഐ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ന്യൂ ഇന്ത്യ കോ ഓപ്പറേറ്റീവ് ബാങ്കിനെതിരെ കൂടുതൽ നടപടികളും ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ ന്യൂ ഇന്ത്യ കോ ഓപ്പറേറ്റീവ് ബാങ്കിന് മേൽ റിസർവ്ബാങ്ക് ഓഫ് ഇന്ത്യ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പുതിയ വായ്പകൾ നൽകുന്നത് തടയുന്നതും ആറ് മാസത്തേക്ക് നിക്ഷേപം പിൻവലിക്കുന്നത് നിർത്തിവയ്ക്കുന്നതും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് ആർ‌ബി‌ഐ ഈ ബാങ്കിനെതിരെ പ്രഖ്യാപിച്ചിരുന്നത്. ഇതിനുപുറമേ ഇന്ന് ന്യൂ ഇന്ത്യ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ബാങ്കിന്റെ
മോശം ഭരണ നിലവാരം ചൂണ്ടിക്കാട്ടി ആർ‌ബി‌ഐ വെള്ളിയാഴ്ച അതിന്റെ ബോർഡിനെ അസാധുവാക്കി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Tags: rbiujjivan small finance ltd.ninital bankshriram finance
Share2TweetSendShare

Latest stories from this section

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വഴിമുടക്കിയായി ബൈക്ക് യാത്രികൻ ; ആംബുലൻസിന് തടസ്സം സൃഷ്ടിച്ച ബൈക്ക് യാത്രക്കാരന് പിഴ

മോഹന്‍ രാജിന്റെ മരണം ; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു

മലപ്പുറത്ത് 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 27കാരനായ മദ്രസ അദ്ധ്യാപകന് 86 വർഷം കഠിനതടവ്

പാകിസ്താൻ-തുർക്കി ഭായ് ഭായ് ; ഇന്ത്യക്കെതിരെ ഒന്നിച്ചു നിന്ന് പോരാടും ; 900 മില്യൺ ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പുവച്ചു

Discussion about this post

Latest News

ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തി പിന്നാലെ ജീവനൊടുക്കി 22കാരിയായ നവവധു

ഒരു കാലത്തെ കൊമ്പന്മാരുടെ ഒരു അവസ്ഥയെ, സ്റ്റാർക്കിനും ബോളണ്ടിനും മുന്നിൽ ഉത്തരമില്ലാതെ വെസ്റ്റ് ഇൻഡീസ്; നേടിയത് നാണക്കേടിന്റെ റെക്കോഡ്

24 മണിക്കൂറിനിടെ എങ്ങനെയാടാ ഇത്രയും തവണ പുറത്താകുന്നത്, നാണക്കേടിന്റെ റെക്കോഡ് ഉള്ളത് പാകിസ്ഥാൻ താരത്തിന്; ഇതിലും വലിയ അപമാനം സ്വപ്നങ്ങളിൽ മാത്രം

ഇതിലും മനോഹരമായ ഒരു ഫ്രെയിം സ്വപ്നങ്ങളിൽ മാത്രം, ആരാധക മനം നിറച്ച് സ്റ്റോക്സും ജഡേജയും; സോഷ്യൽ മീഡിയ ഏറ്റെടുത്ത് പുതിയ ചിത്രം

ചെന്നൈയിൽ ബെസ്റ്റ് ഇന്ത്യയിൽ വേസ്റ്റ് എന്ന് വിളിച്ചവർ മാളത്തിൽ, ഗില്ലിനെയും ബുംറയെയും വാഴ്ത്തുന്നവർ മനഃപൂർവം മറന്നവൻ; സർ ജഡേജ ബിഗ് സല്യൂട്ട്

ബലൂചിസ്ഥാൻ ഒരിക്കലും പാകിസ്താന്റെ ഭാഗമാകില്ല,ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം; ആവർത്തിച്ച് ബിഎൻഎം നേതാവ്

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വഴിമുടക്കിയായി ബൈക്ക് യാത്രികൻ ; ആംബുലൻസിന് തടസ്സം സൃഷ്ടിച്ച ബൈക്ക് യാത്രക്കാരന് പിഴ

മോഹന്‍ രാജിന്റെ മരണം ; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies