തിരുവനന്തപുരം: സോളാര്‍ കമ്മീഷനെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നും, തന്റെ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തന്റെ പരാമര്‍ശം. അതില്‍ കുറ്റബോധം തോന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷന്‍ മുന്‍വിധിയോടെയാണ് പെരുമാറുന്നതെന്നും, ജുഡീഷ്യറിക്ക് എന്തും പറയാം, ജനപ്രതിനിധികള്‍ക്ക് ഒന്നും പറയാന്‍ പാടില്ലേ എന്നായിരുന്നു തങ്കച്ചന്റെ പരാമര്‍ശം. ഇതിനെതിരെ കമ്മീഷന്‍ ശക്തമായ താക്കീതുമായി രംഗത്തുവന്നിരുന്നു.
അതേ സമയം നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇത്തവണ കൂടുതല്‍ സീറ്റില്‍ മത്സരിക്കുമെന്നും, സിറ്റിങ് സീറ്റുകള്‍ അതാത് ഘടകകക്ഷികള്‍ക്ക് നല്‍കുവാന്‍ തീരുമാനമായെന്നും തങ്കച്ചന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Discussion about this post