പറ്റ്‌ന: വിവാദ പരാമര്‍ശവുമായി മുന്‍ എം.പിയും ജന്‍ അധികാര്‍ പാര്‍ട്ടി നേതാവുമായ പപ്പു യാദവ്. ഇന്ത്യന്‍ പതാക കത്തിയ്ക്കുന്നതോ രാജ്യ വിരുദ്ധ മുദ്രാവാക്യം മുഴക്കുന്നതിലൊ തെറ്റില്ലെന്ന് പപ്പു യാദവ് പറഞ്ഞു.
ആളുകളോട് ക്ഷേത്രങ്ങള്‍ സന്ദര്‍ശിയ്ക്കരുതെന്നും പപ്പു യാദവ് നിര്‍ദേശിച്ചു. ഹിന്ദു സന്ന്യാസിമാരെല്ലാം രാജ്യവിരുദ്ധരാണ്. അവരുടെ ചൂഷണത്തില്‍ നിന്ന് രക്ഷപ്പെട്ടാന്‍ ക്ഷേത്രങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കണം- പപ്പു യാദവ് പറഞ്ഞു.
ഇത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരിയ്ക്കുകയാണ്. ജെ.എന്‍.യുവിലെ അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കുമിടയിലാണ് പപ്പു യാദവിന്റെ പ്രസ്താവന.
Discussion about this post